മലയാളത്തിന്റെ മഹാനടന് തിലകന്റെ മകന് BJP സ്ഥാനാര്‍ത്ഥിയാകുന്നു. നടൻ കൂടിയായ ഷിബു തിലകന് ആണ് തൃപ്പൂണിത്തുറ നഗരസഭയിലെ 25-)0 വാര്‍ഡിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകുന്നത്. നിലവില്‍ തൃപ്പുണിത്തുറ നഗരസഭയില്‍ 11 സീറ്റുകളാണ് ബി ജെ പിക്കുള്ളത്.
96 മുതല്‍ ബി.ജെ.പി പ്രവര്‍ത്തകനാണ് ഷിബു . തപസ്യ കലാസാഹിത്യ വേദിയുടെ സജീവ പ്രവര്‍ത്തകനും ബി.ജെ.പി തിരുവാങ്കുളം ഏരിയാ സെക്രട്ടറിയുമാണ്. തിലകന്റെ നാടകട്രൂപ്പിലും സജീവമായിരുന്നു. അച്ഛനെ സെറ്റുകളിലെത്തിച്ചിരുന്നതും ഷിബുവാണ്. ഓരോ വീടുകളിലുമെത്തി തിലകന്റെ മകനാണെന്നു പരിചയപ്പെടുത്തുമ്ബോള്‍ മലയാളിയ്ക്ക് ആ മഹാനടനോടുള്ള സ്നേഹം ആ മുഖങ്ങളില്‍ നിന്ന് വ്യക്തമാകും . ഇത് തനിക്ക് കരുത്ത് നല്‍കുന്നതായി ഷിബു തിലകന് പറയുന്നു.
യക്ഷിയും ഞാനും, ഇവിടം സ്വര്‍ഗമാണ്, ഗുണ്ട, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും ഹ്രസ്വചിത്രങ്ങളിലും ഷിബു അഭിനയിച്ചിട്ടുണ്ട്.
Post Your Comments