മലയാളത്തിന്റെ പ്രിയതാരം ഉർവശി തമിഴിലും തിളങ്ങുകയാണ്. വരനെ ആവശ്യമുണ്ട്, പുത്തന്‍പുതു കാലൈ, സൂരറൈ പോട്ര്, മൂക്കുത്തി അമ്മന്‍ എന്നീ സിനിമകളിലെ അതിഗംഭീര പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഉര്‍വശിയെ ലേഡി മോഹന്‍ലാല്‍ എന്ന് വിശേഷിപ്പിക്കുന്ന ആരാധകർ. എന്നാൽ ഇത് ഉര്‍വശിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് സംവിധായകന് സത്യന് അന്തിക്കാട്. ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് സംവിധായകൻ ഇത് പങ്കുവച്ചത്.
“ഉര്‍വശിയെ ലേഡി മോഹന്‍ലാല്‍ എന്ന് വിശേഷിപ്പിക്കേണ്ട ആവശ്യമില്ല. അവര്‍ക്ക് അവരുടേതായ ശൈലിയുണ്ട്. മോഹന്‍ലാലിനെ നമ്മള് ആണ് ഉര്‍വശി എന്ന് വിളിക്കാറില്ലല്ലോ. ഉര്‍വശിക്ക് ഉര്‍വശിയുടേതായ വ്യക്തിത്വവും മോഹന്‍ലാലിന് മോഹന്‍ലാലിന്റേതായ വ്യക്തിത്വവുമുണ്ട്. മോഹന്‍ലാലിനെ പോലെ സ്വാഭാവികവും അനായാസവുമായി അഭിനയിക്കുന്ന ഒരു നടിയാണ് ഉര്‍വശി. ഇരുവരും ഒരേ ആത്മാര്‍ഥതയോടെയും അര്‍പ്പണബോധത്തോടെയുമാണ് കഥാപാത്രങ്ങളെ സമീപിക്കുന്നത്. ലേഡി മോഹന്‍ലാല്‍ എന്ന വിശേഷണം അവരെ അപമാനിക്കുന്നതിന് തുല്യമാണ്,” സത്യന് അന്തിക്കാട് പറഞ്ഞു.
Post Your Comments