
തെലുങ്കിലെ സൂപ്പർ ഹിറ്റ് നായകന്മാരിൽ ഒരാളാണ് നാഗാർജുന. നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച നാഗാർജുനയുടെ പുതിയ ചിത്രത്തിൽ മലയാളികൾക്കും പ്രിയങ്കരിയായ രശ്മിക മന്ദാനയാണ്. കല്യാൺ കൃഷ്ണ ഒരുക്കുന്ന ബംഗര്രാജു എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.
ഗീതഗോവിന്ദം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് രശ്മിക മന്ദാന. രശ്മിക മന്ദാനയും ചിത്രത്തിന്റെ ഭാഗമാകുന്നതോടെ ചിത്രം വാർത്തകൾ ശ്രദ്ധേയമാകുകയാണ്. കല്യാൺ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ചിത്രത്തിലെ അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല. സിനിമയുടെ ചിത്രീകരണം പൂജയോടെ ഉടൻ തുടങ്ങുമെന്നാണ് വിവരം.സാങ്കേതിക കാരങ്ങളാൽ മുടങ്ങി നിന്നിരുന്ന ചിത്രീകരണം ഉടൻ തുടങ്ങുന്നതിന്റെ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ.
Post Your Comments