ആരാധകരുടെ ഇഷ്ട താരമാണ് ബോളിവുഡ് സുന്ദരി ശിൽപ ഷെട്ടി. വിവാഹ വാർഷികത്തോട് അനുബന്ധിച്ച് രാജ് കുന്ദ്രയുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചുള്ള രസകരമായ കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ദിവസങ്ങൾക്ക് മുൻപാണ് ശിൽപയും ഭർത്താവ് രാജ് കുന്ദ്രയും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിച്ചത്. അടുത്തിടയിലാണ് വാടകഗർഭപാത്രത്തിലൂടെ ശിൽപ ഒരു പെൺകുഞ്ഞിന്റെ അമ്മയുമായി.
വിവാഹത്തിന് മുൻപ് തന്നെ വിവാഹം കഴിക്കണം, അല്ലെങ്കിൽ ബന്ധം ഉപേക്ഷിക്കാൻ രാജ് കുന്ദ്ര പറഞ്ഞ കഥയാണ് ശിൽപ പങ്കുവെച്ചത്. 2009 നവംബർ 22 നായിരുന്നു ബിസിനസുകാരനായ രാജ് കുന്ദ്രയും ശിൽപ ഷെട്ടിയും തമ്മിൽ വിവാഹിതരാവുന്നത്. തുടർന്ന് വിവാഹത്തോടെ നടി സിനിമയിൽ നിന്ന് വിട്ടുനിന്നു.
17 വയസുള്ളപ്പോൾ മുതൽ ഞാൻ അഭിനയിച്ച് തുടങ്ങി. 32-ാമത്തെ വയസിൽ വിവാഹിതയുമായി. വിവാഹത്തിന് ഞാൻ തയ്യാറായിരുന്നു. എനിക്ക് ഒരു കുഞ്ഞിനെയും വേണമായിരുന്നു. ഇതൊക്കെയാണ് വിവാഹം കഴിക്കാനുള്ള പ്രധാന കാരണങ്ങൾ. പൂർണ്ണമനസ്സോടെ തന്നെയാണ് ഞാൻ വിവാഹത്തിനൊരുങ്ങിയതും. കരിയറിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന സമയത്ത് വിവാഹിതയി എന്നതിൽ എനിക്കൊരു ഖേദവുമില്ല. ഒരു ഭാര്യ എന്നത് ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്.
‘ദി മാൻ’ എന്ന സിനിമ സണ്ണി ഡിയോളിനൊപ്പം ചെയ്യാൻ ഇരുന്നതാണ്. ഷൂട്ടിങ്ങ് തീരുമാനിച്ചെങ്കിലും അദ്ദേഹത്തിന്റെ ഡേറ്റ് മാറിക്കൊണ്ടേ ഇരുന്നു.ഒടുവിൽ സിനിമ വൈകുന്നതോടെയാണ് എന്നെ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ ഉടൻ വേണം. അല്ലെങ്കിൽ ബന്ധം ഉപേക്ഷിച്ച് പോയിക്കോ എന്നായിരുന്നു ഭർത്താവ് പറഞ്ഞതെന്ന് ശിൽപ പറയുന്നു. അങ്ങനെ രാജ്കുന്ദ്രയുടെ അവസാന വാക്കിന്റെ പുറത്താണ് 2009 ൽ ശിൽപ ഷെട്ടി വിവാഹിതയാവുന്നത്. ഇപ്പോൾ രണ്ട് മക്കൾക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് ഇരുവരും.
Post Your Comments