പുതിയ തലമുറയ്ക്ക് ഏറെ വാല്യവുള്ള മെസേജ് പകർന്നു നൽകുകയാണ് നടി മഞ്ജു പിള്ള. സിനിമയിൽ സംഭവിച്ച ഇടവേളകൾ തന്‍റെ തീരുമാനമായിരുന്നുവെന്നും കേരളകൗമുദി ആഴ്ച പതിപ്പിന് നൽകിയ അഭിമുഖത്തിൽ മഞ്ജു പിള്ള പറയുന്നു.
‘ഏത് മേഖലയിലാണെങ്കിലും വിജയിക്കാൻ അത്യാവശ്യം വേണ്ടത് സത്യസന്ധതയാണ്. ചെയ്യുന്ന കാര്യത്തിൽ ഒരു കലലർപ്പുമില്ലാതെ പൂർണ്ണമായും സത്യസന്ധതയോടെ ചെയ്തു തീർക്കുക ഉറപ്പായും നല്ല ഫലം തന്നെ കിട്ടും. ജീവിതത്തിൽ വിജയിച്ചവരാരും കുറുക്ക് വഴികളിലൂടെ ജീവിതം വെട്ടിപിടിച്ചവരല്ല. വിജയിച്ചവരുടെ വഴിയിൽ കാണാൻ സാധിക്കുന്നത് പലപ്പോഴും കല്ലും മുള്ളും തന്നെയായിരിക്കും. അത്തരക്കാരുടെ മുന്നോട്ടുള്ള വഴിയായിരിക്കും ഏറെ സുന്ദരം. അതു കൊണ്ട് പുതിയ തലമുറയോട് പറയാനുള്ളത് ബി ജെനുവിൻ എന്ന ഒറ്റക്കാര്യമാണ്. നിങ്ങൾ നിങ്ങളായി തന്നെ ഇരിക്കുക. ജീവിതത്തിൽ അഭിനയിക്കേണ്ട യാതൊരു കാര്യവുമില്ല .
സിനിമയിൽ ഇടവേളകൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതെല്ലാം ഞാൻ തന്നെ സ്വയം സ്വീകരിച്ച ഇടവേളകളായിരുന്നു. ആ സമയത്തൊക്കെ കുടുംബത്തിന് പ്രാധാന്യം കൊടുക്കേണ്ട ഒരു സന്ദർഭമാണെന്ന നിലപാടായിരുന്നു എന്‍റെത്. ഇതൊന്നും ഒരിക്കലും വേണ്ടെന്ന് വച്ചിട്ട് പോയിട്ടില്ല . ഞാൻ ഇവിടെ തന്നെയുണ്ടായിരുന്നു’.
Post Your Comments