GeneralHollywoodLatest NewsNEWS

മേക്കപ്പ് ചതിച്ചു, മസ്കാര ഇട്ടപ്പോള്‍ പ്രമുഖ നടിയുടെ കണ്ണിന് പരുക്കേറ്റു

മസ്കാരയുടെ ബ്രഷ് കണ്ണിനുള്ളില്‍ കൊണ്ട് കെല്ലിയുടെ കൃഷ്ണമണിക്കാണ് പരുക്കേറ്റത്.

നായികമാർക്ക് മേക്കപ്പ് ഇപ്പോഴും വേണം. എന്നാൽ അനങ്ങാതെ ഇരിക്കാന്‍ മേക്കപ്പ് ആര്‍ടിസ്റ്റ് പറഞ്ഞിട്ടും ചെയ്യാത്തത് കൊണ്ട് പണി കിട്ടിയിരിക്കുകയാണ്‌ ഹോളിവുഡ് നടിയും മോഡലുമായ കെല്ലി ഓസ്ബോണിനു.

താരം ധരിച്ചിരിക്കുന്ന ഐ പാച്ച്‌ ഫാഷനാണെന്നാണ് ആരാധകര്‍ ആദ്യം കരുതിയത്. പക്ഷെ നടിയുടെ മുഖത്ത് സ്ഥിരമായി ഇത് കണ്ടതോടെ ആരാധകർ സംശയത്തിലായി. ഒടുവില്‍ കെല്ലി തന്നെ സംഭവം വ്യക്തമാക്കി. ഈ ഐ പാച്ച്‌ നടിയുടെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റിന്റെ ഭാഗമല്ല. മേക്കപ്പിനിടയില്‍ സംഭവിച്ച ഒരു പിഴവാണ് ഇതിന് കാരണം.

read also:അനുശ്രുതിന്റെ മുടി വെട്ടരുത്, ബാര്‍ബറോട് ദേഷ്യപ്പെടുന്ന കുറുമ്പന്റെ വീഡിയോയുമായി നടി റിച്ച

മസ്കാര ഇട്ടപ്പോള്‍ കണ്ണിന് പരുക്കേറ്റിതനെത്തുടര്‍ന്നാണ് താരത്തിന് ഐ പാച്ച്‌ ധരിക്കേണ്ടി വന്നത്. മസ്കാരയുടെ ബ്രഷ് കണ്ണിനുള്ളില്‍ കൊണ്ട് കെല്ലിയുടെ കൃഷ്ണമണിക്കാണ് പരുക്കേറ്റത്. മേക്കപ് ആര്‍ടിസ്റ്റ് അനങ്ങാതെ ഇരിക്കാന്‍ പറഞ്ഞിരുന്നുവെങ്കിലും താന്‍ അതില്‍ ശ്രദ്ധിക്കാത്തതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും കെല്ലി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button