കൂട്ടുകാരുടെ കൂടെ ഇതുപോലെ ബൈക്ക് സ്റ്റണ്ട് ഒക്കെ ചെയ്യുമ്പോള്‍ ആളുകള്‍ ഒന്നും കൊള്ളാത്തവരെന്നായിരുന്നു ഞങ്ങളെ വിളിച്ചിരുന്നത്; ജോജു

ചെറുപ്പത്തില്‍ ഇതൊക്കെ ചെയ്തത് കൊണ്ടാണ് ഇപ്പോള്‍ ചെയ്യാനാകുന്നത്. ഒരുപാട് കാലത്തിന് ശേഷമാണ് ഇതൊക്കെ ചെയ്യുന്നത്

പീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനു വേണ്ടി ആർഎക്സ് ഹണ്ട്രഡ് ബൈക്ക് സ്റ്റണ്ട് െചയ്യുന്ന നടൻ ജോജു ജോർജ്ജ് ബൈക്ക് സ്റ്റണ്ട് നടത്തിയതിന്റെ ഫോട്ടോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ചെറുപ്പം മുതലേ ൈബക്ക് സ്റ്റണ്ട് നടത്തി വന്ന ആളാണ് താനെന്ന് നടൻ ജോജു ജോർജ് പറയുന്നു. പണ്ട് മാളയിൽ കൂട്ടുകാർക്കൊപ്പം ഇതൊക്കെ ചെയ്യുമ്പോൾ ആളുകൾ, ഒന്നിനും കൊള്ളാത്തവരെന്നായിരുന്നു തങ്ങളെ വിളിച്ചിരുന്നതെന്നും താരം പറയുന്നു.

‘നല്ല തമാശയാണ്. ചെറുപ്പത്തില്‍ മാളയില്‍ കൂട്ടുകാരുടെ കൂടെ ഇതുപോലെ ബൈക്ക് സ്റ്റണ്ട് ഒക്കെ ചെയ്യുമ്പോള്‍ ആളുകള്‍ ഒന്നും കൊള്ളാത്തവരെന്നായിരുന്നു ഞങ്ങളെ വിളിച്ചിരുന്നത്. ചെറുപ്പത്തില്‍ ഇതൊക്കെ ചെയ്തത് കൊണ്ടാണ് ഇപ്പോള്‍ ചെയ്യാനാകുന്നത്. ഒരുപാട് കാലത്തിന് ശേഷമാണ് ഇതൊക്കെ ചെയ്യുന്നത്” ജോജു പറയുന്നു.

Share
Leave a Comment