തനിക്ക് പുരുഷന്മാരെ വളരെ നന്നായി മനസിലാകുമെന്നു നടി ബിദിത ബാഗ്. അതിനാല്‍ താനൊരു മാനിസ്റ്റാണെന്നും താരം പറഞ്ഞു. നോ ഷേവ് നവംബര്‍ മൂവ്മെന്റില്‍ താൻ പങ്കെടുക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി. താടിയും മീശയുമുള്ള സമയങ്ങളില്‍ തന്നെ കാണാന്‍ ഹാന്‍ഡ്സമാണ്. എന്നാല്‍ കോവിഡ് ആയതിനാല്‍ താടിയും മുടിയുംവച്ച് തനിക്ക് ഷൂട്ട്ചെയ്യാനായില്ലെന്നും ബിദിത പറയുന്നു
”എനിക്ക് പുരുഷന്മാരെ വളരെ നന്നായി മനസിലാകും. ഞാന്‍ എന്നെത്തന്നെ മാനിസ്റ്റ് എന്നാണ് വിളിക്കുക. പുരുഷന്മാര്‍ ഫെമിനിസ്റ്റ് ആയിരിക്കണം. അതുപോലെ സ്ത്രീകള്‍ പുരുഷന്മാരെ പിന്തുണയ്ക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെയെങ്കില്‍ ലോകം മികച്ച സ്ഥലമായി മാറും. സമത്വത്തിന് വേണ്ടി സാമൂഹിക ബോധവല്‍ക്കരണ കാമ്ബെയ്നും പ്രതിഷേധവുമൊന്നും നമുക്ക് നടത്തേണ്ടിവരില്ല”- ബിദിത പറഞ്ഞു.
അന്താരാഷ്ട്ര പുരുഷ ദിനത്തില്‍ കാമുകൻ തനിക്ക് ആദ്യം ആശംസകള്‍ നേര്‍ന്ന തിനെക്ക് കുറിച്ചും താരം പങ്കുവച്ചു. ഞാന്‍ ടോംബോയെ പോലെയായിരുന്നു. പ്രണയത്തിലാവുന്നതിന് മുന്‍പാണ് പുരുഷ ദിനത്തില്‍ അവന് ആശംസകള്‍ അറിയിച്ചത്. അവനും എന്നെ കൂട്ടുകാരനായാണ് കണ്ടത്. അതിനാല്‍ അവന്‍ എന്നെയും ആശംസ അറിയിച്ചത്. പിന്നീട് ജിമ്മിലും ചില ആണ്‍കുട്ടികള്‍ എന്നെ ബ്രോ എന്നു വിളിക്കുമായിരുന്നു. കൂട്ടത്തില്‍ ചിലര്‍ ഭായി എന്നും വിളിക്കുമായിരുന്നു. – ബിദിത പറഞ്ഞു.
Post Your Comments