അമ്മയാവാൻ ഉചിതമായ പ്രായമില്ലെന്നു സംവിധായകയും കോറിയോഗ്രാഫറുമായ ഫറ ഖാന്‍. നാല്‍പ്പത്തിമൂന്നാം വയസ്സില്‍ ഐവിഎഫ് ചികിത്സയിലൂടെ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായതിനെക്കുറിച്ച് പങ്കുവെച്ചതാരം അവനവന് തോന്നുമ്പോഴാണ് അമ്മയാവേണ്ടതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
ഞാന്‍ സജ്ജയായതിനു ശേഷമാണ് അമ്മയായത്, അല്ലാതെ സമൂഹം പറയുന്ന ഉചിതമായ പ്രായത്തില്‍ അല്ല. ശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങള്‍ക്ക് നന്ദി പറയുന്നു. എനിക്ക് ഈ പ്രായത്തില്‍ ഐവിഎഫിലൂടെ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാവാന്‍ കഴിഞ്ഞു. ഇന്ന് ധാരാളം സ്ത്രീകള്‍ മുന്‍വിധികളെ ഭയക്കാതെ ഈ തിരഞ്ഞെടുപ്പു നടത്തുന്നുണ്ടെന്നത് സന്തോഷിപ്പിക്കുന്നുവെന്നും ഫറ ഖാന്‍ കുറിച്ചു.
നാല്‍പത്തിമൂന്നാം വയസ്സിലാണ് ഫറാ ഖാന്‍ അന്യാ, സിസാര്‍, ദിവാ എന്നീ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാവുന്നത്.
Post Your Comments