
മലയാളികൾക്ക് ഏറെ പരിചിതനായ തെന്നിന്ത്യൻ താരമാണ് അകാലത്തിൽ വിടപറഞ്ഞ ചിരഞ്ജീവി സർജ. കാന്‍സര്‍ രോഗികള്‍ക്കായി തന്റെ മുടി ദാനം ചെയ്തിരിക്കുകയാണ് ചിരഞ്ജീവി സർജയുടെ സഹോദരനും കന്നഡ യുവതാരവുമായ ധ്രുവ സര്‍ജ. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് മുടി ദാനം ചെയ്ത വിവരം ആരാധകരെ അറിയിച്ചത്.
ഇത്തവണത്തെ മുടിമുറിക്കല്‍ എപ്പോഴും ഓര്‍മിക്കപ്പെടും എന്ന അടിക്കുറിപ്പിൽ മുടി മുറിക്കുന്നതിന്റെ വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. കാന്‍സര്‍ രോഗികള്‍ക്കായി മുടി ദാനം ചെയ്യണമെന്നും താരം അഭ്യർത്ഥിച്ചു. മുടിക്ക് പത്ത് ഇഞ്ച് നീളമുണ്ടെങ്കില്‍ മുടി ദാനം ചെയ്യാന്‍ സാധിക്കും. കീമോതെറാപ്പി മൂലം മുടികൊഴിച്ചില്‍ അനുഭവിക്കുന്ന 15 വയസില്‍ താഴെയുള്ള കാന്‍സര്‍ രോഗികള്‍ക്ക് ഇത് ഉപയോഗിക്കാമെന്നും ധ്രുവ വിഡിയോയില്‍ പറഞ്ഞു.
read also:ടെലിവിഷൻ താരം ആശിഷ് റോയ് അന്തരിച്ചു
പൊഗാരു എന്ന സിനിമയ്ക്കായാണ് ധ്രുവ സര്‍ജ മുടി വളര്‍ത്തിയത്. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. തുടര്‍ന്നാണ് മുടി ദാനം ചെയ്യാന്‍ തീരുമാനിച്ചത്. മുടി മുറിച്ച് പുത്തന്‍ ലുക്കിലാണ് ഇപ്പോള്‍ ധ്രുവ. മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.
https://www.instagram.com/tv/CH2CRAkHFG3/?utm_source=ig_embed
Post Your Comments