മലയാള സിനിമയിലെ സുന്ദര വില്ലനായ നടന്‍ ദേവന്‍ വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുകയാണ്. നവ കേരള പിപ്പിൾസ് പാർട്ടിയുമായി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ താരം തയ്യാറായിക്കഴിഞ്ഞു. മരിച്ചുപോയ ഭാര്യക്ക് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് യോജിപ്പില്ലായിരുന്നുവെന്നു ദേവൻ തുറന്നു പറയുന്നു. ഭാര്യ പറഞ്ഞ എല്ലാ കാര്യവും ഞാന്‍ സാധിച്ച് കൊടുത്തിട്ടുണ്ട്. എന്നാല്‍ എന്‍റെ മുന്നില്‍ കണ്ണീരോടെ പറഞ്ഞ ഈ കാര്യം മാത്രം ഞാന്‍ അനുസരിച്ചില്ലെന്ന് ദേവന്‍ പങ്കുവച്ചു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ,.. ”താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ എതിര്‍ത്തിരുന്നു. എന്തിനാടാ നിനക്ക് രാഷ്ട്രീയം, നിനക്ക് പറ്റിയ പണി അഭിനയമാണ് എന്ന് പലരും ഉപദേശിച്ചു. മരിച്ചുപോയ ഭാര്യക്കും താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് ഒട്ടും യോജിപ്പില്ലായിരുന്നു. ഭാര്യ പറഞ്ഞ എല്ലാ കാര്യവും സാധിച്ചുകൊടുത്തിട്ടുണ്ട്. പക്ഷേ അവള്‍ എന്‍റെ മുന്നില്‍ കണ്ണീരോടെ പറഞ്ഞ ഈ ഒരു കാര്യം മാത്രമാണ് താന്‍ ഇതുവരെ അനുസരിക്കാതിരുന്നിട്ടുള്ളത്.” ദേവന്‍ പറയുന്നു.
Post Your Comments