നിർഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ സീരീസ് ‘ഡൽഹി ക്രൈമി’ന് അന്താരാഷ്ട്ര എമി പുരസ്കാരം. അന്താരാഷ്ട്ര എമി അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ സീരീസാണ് നെറ്റ്ഫ്ളിക്സ് ഒറിജിനൽ സീരീസായ ഡൽഹി ക്രൈം. ഇന്തോ-കനേഡിയൻ സംവിധായികയായ റിച്ചി മെഹ്ത്തയാണ് സംവിധായിക.
2019 മാർച്ച് 22 മുതൽ മുതൽ ഏഴ് എപ്പിസോഡുകളായാണ് നെറ്റ്ഫ്ലിക്സ് വഴി ഇത് പുറത്തിറങ്ങിയത്.രാജ്യത്തെ ബലാത്സംഗവും തുടർന്ന് പ്രതികളെ കണ്ടെത്താനായി പൊലീസ് നടത്തിയ അന്വേഷണവുമാണ് സീരീസിൽ ചർച്ച ചെയ്യുന്നത്.
പ്രധാന കഥാപാത്രമായ ഐ.പി.എസ് ഉദ്യോഗസ്ഥ വർത്തിക ചതുർവേദിയായെത്തിയത് ഷെഫാലി ഷാ ആയിരുന്നു. രസിക ദുഗൽ, ആദിൽ ഹുസൈൻ, രാജേഷ് തൈലാങ്, വിനോദ് ഷെരാവത്, ഡെൻസിൽ സ്മിത്, ഗോപാൽ ദത്ത, യശസ്വിനി ദയാമ, ജയ ഭട്ടചാര്യ തുടങ്ങിയവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഗോൾഡൻ കാരവനും ഇവാൻഹോ പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം.
Post Your Comments