GeneralLatest NewsNEWS

സിനിമയിൽ വന്ന അവസരങ്ങൾ ഒഴിവാക്കിയതിനെക്കുറിച്ച് അശ്വതി ശ്രീകാന്ത്

സെലിബ്രിറ്റി ആയതു കൊണ്ട് ജീവിതത്തിൽ ഒത്തിരി മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല

അവതാരകയിൽ നിന്ന് അഭിനയത്തിലേക്ക് ചുവടുവച്ച അശ്വതി ശ്രീകാന്ത് സെലിബ്രേറ്റി എന്ന നിലയിൽ കൂടുതൽ കൈയ്യടി നേടുമ്പോൾ ഇപ്പോഴത്തെ തന്‍റെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. സെലിബ്രിറ്റി പ്രിവിലേജ് ആസ്വദിക്കുന്ന വ്യക്തിയാണ് താനെന്നും സിനിമയിൽ അവസരം കിട്ടിയാൽ ഇനി വിട്ടു കളയില്ലന്നും മുൻപ് സിനിമയിൽ അവസരം വന്നപ്പോൾ മോള് ചെറുതായത് കൊണ്ട് ഒഴിവാക്കേണ്ടി വന്നുവെന്നും ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ അശ്വതി ശ്രീകാന്ത് പറയുന്നു.

‘സെലിബ്രിറ്റി ആയതു കൊണ്ട് ജീവിതത്തിൽ ഒത്തിരി മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ഞാൻ ഇപ്പോഴും പഴയ അശ്വതി തന്നെയാണ്. എവിടെയെങ്കിലും ചെന്നാൽ ആൾക്കാർ തിരിച്ചറിയുന്നുണ്ട്. സ്നേഹം പ്രകടിപ്പിക്കാറുമുണ്ട്. സെലിബ്രിറ്റി പ്രിവിലേജ് ആസ്വദിക്കാറുമുണ്ട്. ബി ഗ് സ്ക്രീനിലേക്ക് അവസരം കിട്ടിയാൽ തീർച്ചയായും ചെയ്യും. മുമ്പും അവസരങ്ങൾ വന്നിരുന്നു. അന്ന് പക്ഷേ മോള് ചെറുതായതു കൊണ്ട് അവളെ വിട്ടിട്ട് പോകുക എന്നത് പ്രയാസമായിരുന്നു. ഇനി നല്ല കഥാപാത്രം കിട്ടിയാൽ ചെയ്തേക്കും. മകൾ പത്മ രണ്ടാം ക്ലാസിലാണ്. ഓൺലൈൻ പഠനത്തിരക്കിലാണ് ഞങ്ങളിപ്പോൾ. ‘ചക്കപ്പഴം’ കഴിഞ്ഞ് വീട്ടിൽ വന്നാൽ ഞങ്ങൾ രണ്ടാളും കൂടിയിരുന്ന് ഹോം വർക്ക് ചെയ്യലും പഠിത്തവുമൊക്കെയാണ്. .അമ്മ അഭിനയിക്കുന്നതിൽ കക്ഷിയ്ക്ക് നല്ല സന്തോഷമാണ്. വിമർശിക്കാനും വളർന്നിട്ടുണ്ട്. .ഭർത്താവ് ശ്രീകാന്ത് ദുബായിലാണ്. എല്ലാ പിന്തുണയും പ്രോത്സാഹനവുമായി കൂടെയുണ്ട്’.

shortlink

Related Articles

Post Your Comments


Back to top button