കലാ സംവിധായൻ ജ്യോതിഷ് ശങ്കർ തീർത്ത സിനിമയിലെ ആർട്ട് വർക്കുകൾ ഒർജിനലിനെ പോലും വെല്ലുന്നതാണ്. കുമ്പളങ്ങിയിലെ സജിയുടെ വീടും. തൊണ്ടി മുതലിലെ പോലീസ് സ്റ്റേഷനുമൊക്കെ ജ്യോതിഷ് ശങ്കർ എന്ന കലാ സംവിധായകൻ്റെ കയ്യൊപ്പുകളാല് മനോഹരമായ ആര്ട്ട് വര്ക്കുകളാണ്.
‘ദിലീഷ് പോത്തനാണ് കുമ്പളങ്ങിയിലേക്ക് വിളിക്കുന്നത്. കഥ കേട്ടപ്പോൾ തന്നെ ഞാൻ സമ്മതം അറിയിച്ചു. ദിലീഷിന്റെ ചിത്രങ്ങളെല്ലാം ഒത്തിരിയിഷ്ടപ്പെടുന്ന ആളാണ് ഞാൻ. തൊണ്ടിമുതലിലാണ് ഞങ്ങൾ ആദ്യമായി ഒരുമിച്ചത്. വളരെ റിയലിസ്റ്റിക്കായി കഥ പറയുന്ന സംവിധായകനായതു കൊണ്ടു തന്നെ ദിലീഷിനൊപ്പം വർക്ക് ചെയ്യുന്നതിന്റെ രസം ഒന്നു വേറേ തന്നെയാണ്. കുമ്പളങ്ങിയിൽ ദിലീഷ് പോത്തനും, ശ്യാം പുഷ്കരനും പറഞ്ഞ കോൺസെപ്ടാണ് ഞാൻ പ്രാവർത്തികമാക്കിയത്. അതു പോലെയാണ് കുമ്പളങ്ങിയിലെ സജിയുടെ വീടും. ആ വീട് അവിടെ തന്നെയുള്ളതെന്നാണ് ഏറെപ്പേരും കരുതിയിരുന്നത്. അവാർഡ് വാർത്ത വന്നപ്പോഴാണ് പലരും അതിന്റെ പിന്നിലെ കഥയറിയുന്നത്. രണ്ടര മാസം കൊണ്ടാണ് വീട് കെട്ടിപ്പെടുത്തതും, പായൽ വച്ചു പിടിപ്പിച്ചതും ഒറിജിനൽ പായൽ കൊണ്ടുവന്ന് വെള്ളം സ്പ്രേ ചെയ്തു വളർത്തിയെടുത്തതാണ്. അതിനാണിപ്പോൾ അംഗീകാരം ലഭിച്ചത്. അതു പോലെ അവർ മീൻ പിടിക്കാൻ പോകുന്ന സ്ഥലത്തെ കണ്ടൽകാടും സെറ്റ് ചെയ്തതാണ്. തൊണ്ടി മുതലിലെ പോലീസ് സ്റ്റേഷനും ഇത് പോലെ അഭിനന്ദനങ്ങൾ നേടി തന്നതാണ്.സെറ്റിട്ടതാണ്. പക്ഷേ പലരും കരുതിയത് അത് ശരിക്കുമുള്ള പോലീസ് സ്റ്റേഷൻ ആണെന്നാണ്’. ഒരു പ്രമുഖ മാഗസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ജ്യോതിഷ് ശങ്കർ സിനിമയിലെ തന്റെ മികവാർന്ന കലാ സംവിധാനത്തെക്കുറിച്ച് മനസ്സ് തുറന്നത്.
Post Your Comments