ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രമാണ് “ആചാര്യ”. കോടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം കോനിഡെല പ്രൊഡക്ഷൻ കമ്പനിയും മാറ്റിനി എന്റർടെയിൻമെന്റ്സും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ നേരത്തെ തീരുമാനിച്ചെങ്കിലും വില്ലൻ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവിടുന്നത്. അരവിന്ദ് സ്വാമിയായിരിക്കും ചിത്രത്തിൽ വില്ലനായി എത്തുകയെന്നാണ് ടോളിവുഡ് ഡോട് കോം വാർത്തയിൽ പറയുന്നത്. കാജൽ അഗർവാൾ ആണ് ചിത്രത്തിൽ നായികയാകുക.
നേരത്തെ ചിത്രത്തിൽ നിന്നും തെന്നിന്ത്യൻ നടി തൃഷ പിന്മാറിയത് ഏറെ വാർത്തയായിരുന്നു. ‘ചിലപ്പോൾ ചില കാര്യങ്ങളിൽ ആദ്യം സംസാരിച്ചതിൽ നിന്നും ഏറെ മാറ്റങ്ങൾ വരും പിന്നീട്. സർഗാത്മകതയിലുളള ഭിന്നാഭിപ്രായങ്ങൾ മൂലം ചിരഞ്ജീവിയുടെ സിനിമയുടെ ഭാഗമാകേണ്ട എന്നാണ് എന്റെ തീരുമാനം. ടീമിന് എന്റെ എല്ലാവിധ ആശംസകളും. എന്റെ പ്രിയ തെലുഗു പ്രേക്ഷകരോട്.. പുതിയ ഒരു നല്ല പ്രൊജക്ടിലൂടെ നിങ്ങൾക്കരികിലെത്താമെന്ന് പ്രത്യാശിക്കുന്നു.’ തൃഷ ട്വീറ്റ് ചെയ്തു.
മണി ശർമയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സിനിമയിൽ ചിരഞ്ജീവിയുടെ ലുക്ക് ഏറെ ശ്രദ്ധേയമായിരുന്നു. എന്തായാലും ചിരഞ്വിയുടെ ഹിറ്റ് ചിത്രമായിരിക്കും ആചാര്യയെന്നാണ് പ്രതീക്ഷിക്കുന്നത്. 140 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ നടി റെജീന കസാൻഡ്ര ഒരു പാട്ടുരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
Post Your Comments