CinemaGeneralNEWS

നീ എന്റെ സഹോദരൻ ആയതിൽ അഭിമാനിക്കുന്നു ; അനിയന്റെ സിനിമയ്ക്ക് ആശംസകളറിയിച്ച് വിജയ് ദേവെരകൊണ്ട

മിഡില്‍ക്ലാസ് മെലഡീസ് എന്ന സിനിമയെ കുറിച്ചുള്ള എന്റെ ചിന്ത തലക്കെട്ടോടെയാണ് വിജയ് ദേവെരകൊണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്

മലയാളികൾക്കും പ്രിയങ്കരനായ നടനാണ് തെലുങ്ക് താരം വിജയ് ദേവെരകൊണ്ട. ചുരുങ്ങിയ സമയംകൊണ്ടാണ് ഈ യുവനടൻ ആരാധകരുടെ മനസ്സിൽ ഇടം നേടിയെടുത്തത്. ഇപ്പോഴിതാ തന്റെ അനിയൻ നായകനായെത്തിയ പുതിയ ചിത്രത്തിന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് വിജയ്. താരത്തിന്റെ സഹോദരൻ ആനന്ദ് ദേവെരകൊണ്ട നായകനായ മിഡിൽ ക്ലാസ് മെലഡീസ് ആണ് മികച്ച പ്രതികരണവുമായി മുന്നേറുന്നത്.

ആനന്ദ് ദേവെരകൊണ്ടയുടെ സിനിമ മികച്ചതാണെന്നാണ് വിജയ് ദേവെരകൊണ്ട അഭിപ്രായപ്പെടുന്നു. സിനിമയിൽ പ്രവർത്തിച്ചവരെ പേരെടുത്ത് അഭിനന്ദിക്കുകയും ചെയ്തു.

“മിഡിൽക്ലാസ് മെലഡീസ് എന്ന സിനിമയെ കുറിച്ചുള്ള എന്റെ ചിന്ത എന്ന തലക്കെട്ടോടെയാണ് വിജയ് ദേവെരകൊണ്ട തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. യുവ സംവിധായകൻ വിനോദ് മനോഹരമായി എഴുതി സംവിധാനം ചെയ്‍ത ചിത്രം. നിന്നോട് സ്‍നേഹം. സിനിമ വ്യവസായത്തിൽ നിന്റെ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നു. എപ്പോഴും നിനക്ക് എന്റെ പിന്തുണയുണ്ടാകും. സംഭാഷണം എഴുതിയ ജനാർദനും ഛായാഗ്രാഹണം നിർവഹിച്ച സണ്ണിക്കും സംഗീത സംവിധാനം നിർവഹിച്ച സ്വീകറിനും വിക്രമിനും എല്ലാവിധ അഭിനന്ദനങ്ങളും. സിനിമയിലെ സഹ നടീനടൻമാർ ഞാൻ ഇതുവരെ കണ്ടതിൽ നിന്ന് മികച്ചതാണ്. കൊണ്ടൽ റാവുവിന് അവാർഡ് നൽകുന്നു. ഗോപാൽ/ചൈതന്യ സ്വന്തം അഭിനയത്തിൽ പ്രശംസ നേടുന്നു. ദിവ്യ ഗംഭീര പ്രകടനം. അമ്മയും അമ്മാവനും എന്ത് റിയൽ ആയുള്ള പ്രകടനം എന്നും വിജയ് ദേവെരകൊണ്ട പറയുന്നു. സിനിമയ്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന ആളാണ് തരുൺ ഭാസ്‍കർ- എഴുത്ത്, സംവിധാനം, അഭിനയം, പോസ്റ്ററുകളുണ്ടാക്കു, എഡിറ്റ് അങ്ങനെ എല്ലാം എന്നും വിജയ് ദേവെരകൊണ്ട പറയുന്നു . നായികയായി എത്തിയ വർഷ ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും വിജയ് കൂട്ടിച്ചേർത്തു”.

സഹോദരൻ എന്ന നിലയിൽ അഭിമാനമാണ്. നീ തെരഞ്ഞെടുക്കുന്ന കഥകളും സ്വന്തം വഴികൾ കണ്ടെത്തുന്നതിലും ഒരുപാട് അഭിമാനിക്കുന്നു. മികച്ച സിനിമകളുമായി മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും വിജയ് ദേവെരകൊണ്ട പറയുന്നു.

shortlink

Post Your Comments


Back to top button