
നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അൺലോക്ക് ‘. മംമ്ത മോഹൻദാസും ചെമ്പൻ വിനോദും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചെമ്പൻ വിനോദും മംമ്ത മോഹൻദാസും മുഖാമുഖം നോക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ഉള്ളടക്കം.
ഒക്ടോബർ 15നായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിൽ ഇന്ദ്രൻസ്, ഷാജി നവോദയ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. അഭിലാഷ് ശങ്കർ ഛായാഗ്രഹണവും സാജൻ വി എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിൽ സാബു വിത്രയാണ് കലാ സംവിധാനം. റോണക്സ് സേവിയർ മേക്കപും രമ്യ സുരേഷ് കോസ്റ്റ്യൂമും. ഡേവിസൺ സി ജെ പ്രൊഡക്ഷൻ കൺട്രോളർ, വാർത്ത പ്രചരണം എ എസ് ദിനേശ്. മോഷൻ പ്രൈം മൂവീസിന്റെ ബാനറിൽ സജീഷ് മഞ്ചേരിയാണ് നിർമ്മാണം.
Post Your Comments