CinemaGeneralMollywood

ഇത് നമ്മൾ കണ്ട നാടൻപെൺകുട്ടി അല്ല ; കിടിലൻ ഫോട്ടോഷൂട്ടുമായി അങ്കമാലി ഡയറീസിലെ ‘ലിച്ചി’

ഹെയർ സ്റ്റൈൽ മുതൽ വസ്ത്രങ്ങളിൽ വരെ മാറ്റം കൊണ്ടുവരാൻ അന്ന ശ്രദ്ധിച്ചിട്ടുണ്ട്

അങ്കമാലി ഡയറീസിലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അന്ന രേഷ്മ രാജൻ. പൊതുവെ ഉള്ള നായികാ സൗന്ദര്യ സങ്കൽപ്പങ്ങളെ മാറ്റിമറിച്ചുകൊണ്ടായിരുന്നു ലിച്ചിയായുള്ള അന്ന രേഷ്മയുടെ വരവ്. നാടൻ പെൺകുട്ടി ഇമേജ് മാത്രമല്ല, മോഡേൺ വേഷങ്ങളും തനിക്കിണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് താരമിപ്പോൾ.

മോഡേൺ വേഷത്തിൽ എത്തിയ താരത്തിന്റെ ചിത്രം ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. ഹെയർ സ്റ്റൈൽ മുതൽ വസ്ത്രങ്ങളിൽ വരെ മാറ്റം കൊണ്ടുവരാൻ അന്ന ശ്രദ്ധിച്ചിട്ടുണ്ട്.

അയ്യപ്പനും കോശിയും എന്ന സിനിമയിൽ പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷമായിരുന്നു അന്ന ഏറ്റവും ഒടുവിലായി സിനിമയിൽ അവതരിപ്പിച്ചത്. ഇടുക്കി ബ്ലാസ്റ്റേർസ്, രണ്ട് തുടങ്ങിയ സിനിമകളാണ് അന്നയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ .

shortlink

Related Articles

Post Your Comments


Back to top button