തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ അധികാരം പിടിച്ചെടുക്കുമെന്നു നടന്‍ കൃഷ്ണകുമാര്‍. തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽ സജീവമായ കൃഷ്ണകുമാർ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.
വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തു വരുമ്ബോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നത് ബിജെപിയുടെ മേയര്‍ ആയിരിക്കുമെന്ന കൃഷ്ണകുമാറിന്റെ വാക്കുകളാണ് പാര്‍ട്ടി അനുയായികളേയും വോട്ടര്‍മാരേയും ഒരുപോലെ ആവേശത്തിലാക്കിയത്.
കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്നലെ ബിജെപി സ്ഥാനാര്‍ഥികളുടെ രണ്ടു വേദികളില്‍ പങ്കെടുത്തു. വാഴോട്ട്‌കൊണവും, പേരൂര്‍ക്കടയും. കുമാരി ദേവി കാര്‍ത്തികയും, ശ്രീമതി ലാലി ശ്രീകുമാറുമാണ് സ്ഥാനാര്‍ഥികള്‍. വളരെ നല്ല സ്ഥാനാര്‍ഥികള്‍. പ്രവര്‍ത്തകരുടെ ആവേശവും സദസ്സിന്റെ പ്രതികരണവും സൂചിപ്പിക്കുന്നത് വരുന്ന നിയമ സഭ തിരഞ്ഞെടുപ്പിന്നു പ്രചാരണത്തിന് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി ശ്രി നരേന്ദ്രമോദി തിരുവനന്തപുരത്തു വരുമ്ബോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നത് ബിജെപിയുടെ മേയര്‍ ആയിരിക്കും. നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും.
Leave a Comment