അടുത്തിടെ സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമഭേദഗതിയില്‍ പരിഹാസവുമായി സംഗീത സംവിധായകൻ കൈലാസ് മേനോൻ.
കരിനിയമമെന്ന് ജനമൊന്നാകെ പറഞ്ഞ പൊലീസ് നിയമ ഭേദഗതി വിവാദമായതോടെ ഉടന്‍ നടപ്പാക്കില്ലെന്ന് അറിയിച്ച് മുഖ്യമന്ത്രി പ്രസ്താവന ഇറക്കിയിരുന്നു. എല്ലാ കക്ഷികളുമായി ചര്‍ച്ച നടത്തി അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ നിയമ ഭേദഗതി നടപ്പാക്കൂ. ഇതിന്റെ ഭാഗമായി നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇത്തവണത്തെ യൂ ടേൺ നല്ലതിന്… ഇന്നലെ മുതൽ ചാനൽ ചർച്ചകളിലും ഫേസ്ബുക്കിലും ന്യായീകരിച്ച് വിയർത്ത അണികളുടെ കാര്യം ഓർക്കുമ്പോൾ മാത്രം ചെറിയ വിഷമമെന്നാണ് താരം കുറിച്ചിരിക്കുന്നത്.
കുറിപ്പ് കാണാം…………
ഇത്തവണത്തെ യൂ ടേൺ നല്ലതിന്… ഇന്നലെ മുതൽ ചാനൽ ചർച്ചകളിലും ഫേസ്ബുക്കിലും ന്യായീകരിച്ച് വിയർത്ത അണികളുടെ കാര്യം ഓർക്കുമ്പോൾ മാത്രം ചെറിയ വിഷമം.
https://www.facebook.com/kailasmenon2000/posts/10157645574539149
https://www.facebook.com/kailasmenon2000/posts/10157645574539149
Post Your Comments