മലയാളികളുടെ പ്രിയ സംവിധായകൻ ആണ് ഫാസിൽ. സൂപ്പർ സ്റ്റാർ നായകന്മാരായ മമ്മൂട്ടിയെയും മോഹൻലാലിനെ ഉൾപ്പടെയുള്ള നായകന്മാരെ വെച്ച് നിരവധി ഹിറ്റ് ചിത്രങ്ങളാണ് മലയാള സിനിമാലോകത്തേക്ക് ഫാസിൽ സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ ദേശാഭിമാനി വാരാന്തപതിപ്പിന് നൽകിയ അഭിമുഖത്തിൽ പഴയ കാല സിനിമ വിശേങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.
1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ഫാസിൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന ഞങ്ങളുടെ പരസ്യം കണ്ട് മോഹൻലാലിന്റെ കൂട്ടുകാർ ലാൽ അറിയാതെ ഫോട്ടോ അയക്കുകയായിരുന്നു. എന്റെ വില്ലൻ കഥാപാത്രമായ നരേന്ദ്രൻ ഒരു നാണം കുണുങ്ങിയുടെ പ്രകൃതമാണ് അത്തരത്തിൽ അഭിനയിക്കാൻ പറ്റിയ ഒരാളെ ആണ് നമുക്ക് ആവശ്യമെന്ന് നിർമ്മാതാവായ ജിജോയോട് ഞാൻ പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ ഇന്റർവ്യൂവിൽ മോഹൻലാലിൻറെ പ്രകടനത്തിന് ഞങ്ങൾ ഫുൾ മാർക്കും കൊടുത്തു.
മമ്മൂട്ടിയുമായി പരിചയമുണ്ടായിരുന്നു. അദ്ദേഹം എന്റെ മിമിക്രികൾ കണ്ടിട്ടുമുണ്ടായിരുന്നു. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് ഞാനെഴുതിയപ്പോഴും എന്റെ മനസിൽ മോഹൻലാലായിരുന്നു. ആ ചിത്രത്തിൽ മറ്റൊരു വേഷത്തിലേക്ക് ഞാൻ മമ്മൂട്ടിയെ വിളിച്ചപ്പോൾ, കുറെ ചിത്രങ്ങൾ തീർക്കാനുണ്ടായതിനാൽ അദ്ദേഹത്തിന് സഹകരിക്കാനായില്ല. പൂവിന് പുതിയ പൂന്തെന്നലാണ് മമ്മൂട്ടിയെ നായകനാക്കി ആദ്യം ചെയ്ത ചിത്രം. മറുഭാഗത്ത് മമ്മൂട്ടി ഉളളതുകൊണ്ടാണ് ഇന്നും മോഹൻലാലിന് ഇത്രയും തിളങ്ങാൻ സാധിക്കുന്നത്. മോഹൻലാൽ ഒപ്പം തന്നെ രംഗത്തുളളതാണ് മമ്മൂട്ടിയുടെ വിജയവും. രണ്ടു താരങ്ങളും മലയാള സിനിമയ്ക്ക് കിട്ടിയ അനുഗ്രഹീതമായ കലാകാരന്മായിരുന്നു.
മലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യൻ ബോളിവുഡ് സിനിമകളിലും ഫാസിൽ സിനിമ ഒരുക്കിയിരുന്നു. തമിഴിൽ ഒൻപത് ചലച്ചിത്രങ്ങളും തെലുങ്കിൽ രണ്ടു ചിത്രങ്ങളും ഒരു ഹിന്ദി ചലച്ചിത്രവും ഫാസിൽ സംവിധാനം ചെയ്തിട്ടുണ്ട്.
Post Your Comments