CinemaLatest NewsNEWS

മോഹൻലാൽ ഇടഞ്ഞാൽ വലിയ പ്രശ്നമാകും, മമ്മൂട്ടിയുടെ പിടി വാശി കുറച്ചു കടുപ്പം; തുറന്നു പറഞ്ഞ് പഴയകാല പ്രൊഡക്ഷൻ കൺട്രോളർ ബദറുദീൻ

സിനിമയെ ബാധിക്കുന്ന തരത്തിൽ പെരുമാറാറില്ല എന്നും ബദറുദീൻ വ്യക്തമാക്കി

മലയാളസിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് മനസ്സുതുറന്ന് പഴയകാല പ്രൊഡക്ഷൻ കൺട്രോളറും അഭിനേതാവുമായ ശ്രീ. ബദറുദീൻ. മോഹൻലാലും മമ്മൂട്ടിയുമായി അടുത്ത സൗഹൃദം പുലർത്തുന്ന അദ്ദേഹം അവരുടെ സ്വഭാവത്തിലെ വ്യത്യാസങ്ങളും എടുത്തു പറഞ്ഞു.

എല്ലാവരുടെയും പ്രിയങ്കരനായ മോഹൻലാലിനെ കുറിച്ച് ശാന്ത സ്വഭാവക്കാരനും എല്ലാവരുമായും വളരെ സ്നേഹത്തോടെയും സഹകരണത്തോടെയും മുന്നോട്ടു പോകുന്ന ആളെന്നാണ് അദ്ദേഹം പറയുന്നത് . ആരെയും വേദനിപ്പിക്കാതെ, എല്ലാവരേയും പരിഗണിച്ചു മുന്നോട്ടു പോകുന്ന മോഹൻലാൽ വളരെ അപൂർവമായേ ദേഷ്യപ്പെടാറുള്ളു എന്നും, പക്ഷെ അദ്ദേഹം ഇടഞ്ഞാൽ അത് വലിയ പ്രശ്നമായി മാറുമെന്നും ബദറുദീൻ പറയുന്നു. ആ ദിവസം പിന്നെ അദ്ദേഹത്തെ നോക്കണ്ട എങ്കിലും തന്റെ സിനിമയെ ബാധിക്കുന്ന തരത്തിൽ പെരുമാറാറില്ല എന്നും ബദറുദീൻ വ്യക്തമാക്കി.

എന്നാൽ മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ സ്വഭാവമാകട്ടെ നേരെ തിരിച്ചാണ് എന്നാണ് ബദറുദീൻ പറയുന്നത്. മമ്മൂട്ടിയുടെ പിടി വാശി കുറച്ചു കടുപ്പമാണ് ബദറുദീൻ വെളിപ്പെടുത്തുന്നത്. മമ്മൂട്ടി പെട്ടെന്ന് പൊട്ടിത്തെറിക്കുമെങ്കിലും ആ ദേഷ്യം കുറച്ചു നേരത്തേക്ക് മാത്രമേ ഉണ്ടാകു എന്നും ബദറുദീൻ .

ഇന്ന് ഈ കാണുന്ന നിലയിലേക്ക് ഇരുവരും എത്തിയത് അവരുടെ ജോലിയോടുള്ള ആത്മാർത്ഥതയും സമർപ്പണവും അതുപോലെ കഠിനാധ്വാനവും കൊണ്ടാണെന്നും ബദറുദ്ദീൻ പറഞ്ഞു.

shortlink

Post Your Comments


Back to top button