
പ്രശസ്ത ടെന്നിസ് താരം സാനിയ മിർസ അഭിനയത്തിലേക്ക് കടക്കുന്നു, വെബ് സീരിസിലാണ് താരം എത്തുക, ക്ഷയ രോഗത്തെക്കുറിച്ച് അവബോധം നൽകുന്നതായിരിക്കും ഇത്.
കൂടാതെ ലോകമെങ്ങും ആരാധകരുള്ള സാനിയ മിർസ നിഷേധ് എലോൺ ടുഗദർ എന്ന സീരിസിലൂടെയാണ് അഭിനയലോകത്തെക്കെത്തുക, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരത്തിന്റെ വെബ് സീരിസ് ഹിറ്റാകുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്, തങ്ങളുടെ ഇഷ്ടതാരം വെബ് സീരിസിൽ അഭിനയിക്കുമെന്ന വാർത്തകൾ വന്നതോടെ താരത്തിന്റെ ആരാധകരും ഏറെ പ്രതീക്ഷയിലാണ്.
മനുഷ്യൻ നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് ക്ഷയരോഗം, രോഗബാധിതരില്‍ പകുതി പേരും 30ല്‍ താഴെ പ്രായം വരുന്നവരാണ്, ക്ഷയരോഗത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മാറ്റുകയും, ആളുകളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുകയുമാണ് ഈ സെബ് സീരീസിന്റെ ലക്ഷ്യമെന്നും ആളുകളെ ബോധവത്കരിക്കാന്‍ ഈ സീരീസിനു കഴിയുമെന്നും സാനിയ വ്യക്തമാക്കി.
Post Your Comments