1988 സമ്മർ റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം തിരുത്തപ്പെടാൻ കഴിയാത്ത റെക്കോർഡ് എഴുതി ചേർത്തു കൊണ്ടായിരുന്നു മലയാള സിനിമയിലെ ചരിത്രമായി മാറിയത്. പി കെ ആർ പിള്ള നിർമ്മിച്ച ചിത്രം വലിയ രീതിയിൽ ജനശ്രദ്ധ നേടിയതോടെ മോഹൻലാലിന്‍റെയും, പ്രിയദർശന്‍റെയും കരിയറിന് തന്നെ ചിത്രം വലിയൊരു ബ്രേക്കാവുകയായിരുന്നു. പക്ഷേ ആ വർഷം തന്നെ പ്രിയദർശൻ എന്ന സംവിധായകന് കയ്പ്പേറിയ മറ്റൊരു അനുഭവം നൽകിയ ചിത്രമായിരുന്നു ‘ഒരു മുത്തശ്ശിക്കഥ’. ഒരാഴ്ച മാത്രമായിരുന്നു തിയേറ്ററിലെ സിനിമയുടെ ആയുസ്സ്. വളരെ പ്രതിസന്ധി നിറഞ്ഞ സിനിമയുടെ ചിത്രീകരണത്തിലേറെയും നടന്നത് കാസർകോട്ടായിരുന്നു. ബേക്കൽ ഫോർട്ട് ഉൾപ്പടെയുള്ള അതി മനോഹരമായ ലൊക്കേഷൻ നന്നായി ഉപയോഗപ്പെടുത്തിയ ചിത്രം കടലോര പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമയായിരുന്നു.
വിനീത് , കുതിരവട്ടം പപ്പു, ഗണേഷ്, ത്യാഗരാജൻ, സോമൻ, സുകുമാരൻ തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തിൽ അഭിനയിച്ചിരുന്നു. അക്കാലത്തെ പ്രിയദർശൻ സിനിമകളെല്ലാം വലിയ ഹിറ്റ് സൃഷ്ടിച്ചപ്പോൾ അപൂർവ്വമായിരുന്നു ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിന്‍റെ പതനം. അന്ന് വലിയ മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് പതനം പ്രേക്ഷകരെ സംബന്ധിച്ചും ഏറെ അപ്രതീക്ഷിതമായിരുന്നു.
Post Your Comments