തെന്നിന്ത്യൻ പ്രിയ നടൻ പ്രഭുദേവ വീണ്ടും വിവാഹിതനായി. താരത്തിന്റെ വിവാഹം കഴിഞ്ഞതായി ഒരു ദേശീയ മാദ്ധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ ജോലി ചെയ്യുന്ന ഫിസിയോതെറാപ്പിസ്റ്റ് ഡോ. ഹിമാനിയുമായി പ്രഭുദേവയുടെ വിവാഹം മേയ് മാസത്തിൽ തന്നെ കഴിഞ്ഞുവെന്നാണ് വിവരം.
അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. എന്നാൽ ഈ വാര്‍ത്തയോട് പ്രഭുദേവയോ താരത്തിന്റെ മാനേജറോ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ പ്രഭുദേവയുടെ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചു സഹോദരന് രാജു സുന്ദരം രംഗത്ത്. ഒരു ദേശീയ മാധ്യമത്തോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പ്രഭുദേവ രണ്ടാമതും വിവാഹിതനാകുന്നുവെന്നും സഹോദരിയുടെ മകളാണ് വധുവെന്നും തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് താരത്തിന്റെ വിവാഹം മേയില്‍ നടന്നതായുള്ള വിവരം പുറത്തുവരുന്നത്. നടി നയൻതാരയുമായുള്ള പ്രണയത്തിനു പിന്നാലെയാണ് ആദ്യ ഭാര്യ റംലത്തുമായി പ്രഭുദേവ വിവാഹമോചനം നേടിയത്. ഈ ബന്ധത്തിൽ പ്രഭുദേവയ്ക്ക് രണ്ട് ആണ്‍മക്കളുമുണ്ട്. എന്നാല്‍ പിന്നീട് നയന്‍താരയും പ്രഭുദേവയും വേര്‍പിരിഞ്ഞു.
Post Your Comments