CinemaLatest NewsUncategorized

ഒലിവ് ഗ്രീൻ നിറത്തിലുള്ള വസ്ത്രത്തിൽ തിളങ്ങി പാരിസ് ലക്ഷ്മി ; മാലാഖയെ പോലെയെന്ന് ആരാധകർ

കുറഞ്ഞ സമയം കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ നടിയാണ് പാരിസ് ലക്ഷ്മി. നിർത്തവും അഭിനയ മികവുകൊണ്ടും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ഈ കലാകാരി ഏവർക്കും പ്രിയങ്കരിയാണ്. സിനിമയിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. ഇപ്പോഴിതാ താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

 

ഒലിവ് ഗ്രീൻ നിറത്തിലുള്ള വസ്ത്രത്തിൽ താരം അതീവ സുന്ദരിയാണ് കാണാൻ കഴിയുന്നത്. ഇതിനോടകം ചിത്രം ഏറ്റെടുത്ത ആരാധകർ മാലാഖയെ പോലെ തിളങ്ങുന്നുവെന്ന തരത്തിലാണ് കമന്റുകൾ ചെയ്തിരിക്കുന്നത്.

മമ്മൂട്ടി നായകനായ ബിഗ് ബിയിൽ ഡാൻസറായിട്ടായിരുന്നു പാരിസ് ലക്ഷ്മിയുടെ തുടക്കം. തുടർന്ന് നിരവധി സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്തപ്പോഴും ടെലിവിഷൻ ഷോകളിൽ നിറസാന്നിധ്യമായി മാറുകയായിരുന്നു.

 

 

shortlink

Post Your Comments


Back to top button