അഭിനേതാവായും തിരക്കഥാകൃത്തായും പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് മുരളി ഗോപി. ഇപ്പോഴിതാ നിർമാണമേഖലയിലേക്കും ചുവടുവെക്കാനൊരുങ്ങുകയാണ് താരം. സ്വന്തമായി തിരക്കഥയൊരുക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണമാണ് മുരളി ഏറ്റെടുക്കുന്നത്. ഫേസ്ബുക്കിലൂടെ മുരളി തന്നെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
വിജയ് ബാബുവിൻറെ ഫ്രൈഡേ ഫിലിം ഹൗസും സംരംഭത്തിൽ ഒപ്പമുണ്ടെന്നും രതീഷ് അമ്പാട്ടും പങ്കാളിയാണെന്നും മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
രതീഷ് അമ്പാട്ടിൻറെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് താൻ തിരക്കഥയൊരുക്കുന്ന വിവരം മുരളി ഗോപി നേരത്തെ അറിയിച്ചിരുന്നതാണ്. ലൂസിഫറിൻറെ സീക്വൽ ആയ ‘എമ്പുരാന്’ മുൻപ് ഈ ചിത്രം തുടങ്ങുമെന്നും രചനാവേളയിൽ അദ്ദേഹം അറിയിച്ചിരുന്നു. ചിത്രത്തിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Post Your Comments