GeneralLatest NewsMollywoodNEWS

പൊളിറ്റിക്കൽ കറക്റ്റനെസ്സ് നോക്കിയിരുന്നെങ്കിൽ ആ സെറ്റിൽ നിന്ന് ഞാൻ‌ ആദ്യം തന്നെ ഇറങ്ങിപ്പോയേനെ; മംമ്ത പറയുന്നു

രജനി സാർ ഒരിക്കലും അറിഞ്ഞു കൊണ്ടാവില്ല ഇങ്ങനെ നടന്നതെന്ന് എനിക്കറിയാം

മയൂഖം എന്ന ഹരിഹരൻ ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച നായികയാണ് മംമ്ത മോഹൻദാസ്. രജനികാന്ത്, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങൾക്കൊപ്പം വിജയിചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞ മംമ്ത തന്നെ ഏറെ വേദനിപ്പിച്ച ഒരു സംഭവത്തെക്കുറിച്ചു തുറന്നു പറയുന്നു.

രജനികാന്ത് ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ ഒരു സംഭവമാണ് താരം പങ്കുവച്ചത്. അതിനു ശേഷം രജനി സാറിനോടുള്ള ബഹുമാനം വർധിച്ചുവെന്നും മംമ്ത പറയുന്നു.

”അന്നൊക്കെ ഞാൻ ഞാൻ പൊളിറ്റിക്കൽ കറക്റ്റനെസ്സ് നോക്കുന്ന ആളായിരുന്നെങ്കിൽ ചിലപ്പോൾ ആ സിനിമയിൽ‌ ഉണ്ടാകുമായിരുന്നില്ല. ആ സെറ്റിൽ നിന്ന് ഞാൻ‌ ആദ്യം തന്നെ ഇറങ്ങിപ്പോയേനെ. പക്ഷേ ഞാനതു ചെയ്തില്ല. ഞാൻ അവിടെ നിന്നു എന്റെ ഭാഗം അഭിനയിച്ചു. ആകെ ഒരു ഷോട്ട് മാത്രമാണ് ആ സിനിമയിൽ എന്റേതായി ഉണ്ടായിരുന്നത്. എന്നെ സംബന്ധിച്ച് വലിയ വിഷമമുണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്. പക്ഷേ രജനി സാറിനോട് എനിക്കുള്ള ബഹുമാനം വർധിച്ചത് പിന്നീട് ഉണ്ടായ ചില സംഭവങ്ങൾ‌ മൂലമാണ്. ആ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഞാൻ വിഷമിച്ചാണ് പോയതെന്ന് അദ്ദേഹത്തോട് എപ്പോഴോ പറഞ്ഞു. അദ്ദേഹം എന്നെ ഫോൺ ചെയ്തു. മംമ്ത എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു. ക്ഷമിക്കണം എന്നൊക്കെ അദ്ദേഹം എന്നോട് പറഞ്ഞു. സാർ ഒരിക്കലും അറിഞ്ഞു കൊണ്ടാവില്ല ഇങ്ങനെ നടന്നതെന്ന് എനിക്കറിയാം എന്നൊക്കെ ഞാൻ അന്ന് പറഞ്ഞു. അങ്ങനെ ഇവരുടെ കൂടെയൊക്കെ ജോലി ചെയ്തപ്പോൾ ഇത്തരത്തിൽ ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചു.” മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button