BollywoodLatest News

ലഹരിമരുന്ന് ഉപയോഗം; ബോളിവുഡ് നടി ഭാരതി സിംഗ് അറസ്റ്റിൽ

ഭാരതിയും ഭർത്താവും കഞ്ചാവ് ഉപയോഗിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്

ബോളിവുഡ് ഹാസ്യ നടി ഭാരതി സിംഗിനെ നാർകോട്ടിക്‌സ് കണ്ട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ഭാരതിയും ഭർത്താവും ഹർഷ് ലിംബാച്ചിയയും കഞ്ചാവ് ഉപയോഗിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്ഡിനൊടുവിലായിരുന്നു അറസ്റ്റ്. ഇവരുടെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.

ഇന്നലെ രാവിലെ ഭാരതി സിംഗിന്റെ വീട്ടിൽ എൻസിബി റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് നാർകോട്ടിക്‌സ് കണ്ട്രോൾ ബ്യൂറോയുടെ മണിക്കൂറുകൾ നീണ്ട ചോദ്യത്തിനൊടുവിലാണ് ഭാരതി സിംഗ് അറസ്റ്റിലാകുന്നത്.

ലഹരിമരുന്ന് വിൽപ്പന നടത്തി വന്നിരുന്നയാളെ നേരത്തെ നാർകോട്ടിക്‌സ് വിഭാഗം പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് ഭാരതിയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. സിനിമാ മേഖലയിൽ ലഹരിമരുന്ന് ഉപയോഗം വൻതോതിൽ വർധിക്കുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റുകൾ.

shortlink

Post Your Comments


Back to top button