തമിഴിൽ മലയാളികളുടെ ഇഷ്ടപെട്ട താരമാണ് വിജയ്. താരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന തരത്തിലുള്ള നിരവധി വാർത്തകളാണ് പ്രചരിക്കുന്നത്. ഇപ്പോഴിതാ വിജയുടെ പേരിൽ അച്ഛൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ല എന്നുള്ള ഏറ്റവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. നേരത്തെ വിജയുടെ അച്ഛൻ ചന്ദ്രശേഖർ പാർട്ടി രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷ പിൻവലിക്കുന്നതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതായാണ് വിവരം. അച്ഛന്റെ തീരുമാനത്തിൽ വിജയ് തന്നെ എതിർപ്പ് അറിയിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം.
വിജയുടെ ഫാൻസ് ക്ലബായ ‘വിജയ് മക്കൾ ഇയക്ക’ത്തിൻറെ പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള വിജയുടെ അച്ഛൻ തീരുമാനിക്കുകയും ഇത് സംബന്ധിച്ച് നിരവധി വാർത്തകൾ പ്രചരിക്കുകയും ചെയ്തു. തുടർന്ന് വിജയ് തന്നെ ഇതിനു പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. തനിക്ക് ഇതുമായി ഒരു അറിവുമില്ലന്നും ഈ പാർട്ടിയിൽ ആരും പങ്കുചേരരുതെന്നും വിജയ് അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്നായിരുന്നു ഭാരവാഹികൾ ഉൾപ്പടെ പിന്മാറാൻ തയാറായത്.
രാഷ്ട്രീയ പാർട്ടി രീതിയിൽ പ്രവർത്തിച്ചാൽ നടപടിയുണ്ടാകുമെന്നും സന്നദ്ധസഹായവുമായി മാത്രം മുന്നോട്ട് പോയാൽ മതിയെന്നുമാണ് വിജയ് പുതിയ ഭാരവാഹികൾക്ക് നൽകിയ നിർദേശം. വിവാദം ശക്തമായതോടെ വിജയ് മക്കൾ ഇയക്കം പ്രവർത്തകർ മധുരയിൽ യോഗം ചേരുകയും ഒരു രാഷ്ട്രീയ പാർട്ടിയുമായും ചേർന്നു പ്രവർത്തിക്കേണ്ടെന്ന് ആരാധകർ തീരുമാനമെടുക്കുകയും ചെയ്തു.
Post Your Comments