അന്തരിച്ച നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ കേസുമായി തന്റേ പേര് ബന്ധപ്പെടുത്തി അപവാദപ്രചാരണം നടത്തിയെന്നാരോപിച്ച് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ഫയല്‍ ചെയ്ത 500 കോടിയുടെ മാനനഷ്ടക്കേസിനെതിരെ യൂട്യൂബര്‍ റാഷിദ് സിദ്ദിഖി. അഞ്ഞൂറു കോടിയെന്നൊക്കെ പറഞ്ഞ് തന്ന സമ്മര്‍ദത്തിലാക്കാനാണ് അക്ഷയ് കുമാറിന്റെ ശ്രമമെന്നും മാനനഷ്ടക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും റാഷിദ് മറുപടി നോട്ടീസില്‍ പറഞ്ഞു.
വക്കീല്‍ നോട്ടീസില്‍ അക്ഷയ് കുമാര്‍ പറഞ്ഞിരിരിക്കുന്നത് നിലനില്‍ക്കാത്ത കാര്യങ്ങളാണെന്ന് റാഷിദ് പറയുന്നു. പൊതു മണ്ഡലത്തില്‍ ഉള്ള കാര്യങ്ങളാണ് താന്‍ ചാനലിലൂടെ പറഞ്ഞത്. അതുകൊണ്ടുതന്നെ താന്‍ അപകീര്‍ത്തി ഉണ്ടാക്കിയെന്ന വാദം നിലനില്‍ക്കില്ല. 500 കോടിയുടെ നഷ്ടം എന്നൊക്കെ പറയുന്നത് അസംബന്ധമാണ്.” അദ്ദേഹം പറഞ്ഞു.
റാഷിദിന്റെ വിഡിയോകള്‍ തന്നെ മാനസികമായി അലട്ടിയെന്നും ഇതുമൂലം ധന നഷ്ടവും തന്റെ സല്‍പേരിന് മോശം സംഭവിച്ചുവെന്നുമാണ് അക്ഷയ്കുമാറിന്റെ പരാതി.
Post Your Comments