മലയാളത്തിന്റെ പ്രിയതാരദമ്പതിമാരാണ് സംയുക്തയും ബിജു മേനോനും. ബിജു മേനോനുമായിട്ടുള്ള വിവാഹത്തോടെയാണ് സിനിമയില്‍ നിന്നും മാറി നിൽക്കുന്ന സംയുക്ത സോഷ്യൽ മീഡിയയിൽ തന്റെ യോഗാ ചിത്രങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ താരദമ്ബതികള്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ്.
സമൂഹ മാധ്യമങ്ങളിലൂടെ ഇരുവര്‍ക്കും ആശംസ അറിയിച്ച് സഹപ്രവർത്തകരും എത്തി. സംയുക്തയുടെ ചെറിയമ്മയും നടിയും കൂടിയായ ഊര്‍മ്മിള ഉണ്ണി ഇട്ട പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുയാണ്. ചിന്നുവിനും ബിജുവിനും ഹാപ്പി ആനിവേഴ്സറി.. ഈ സ്നേഹം എന്നും നിലനില്‍ക്കട്ടെ എന്നാണ് ഊര്‍മ്മിള ഉണ്ണി വിഷ് ചെയ്തിരിക്കുന്നത്.
ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന സിനിമയിൽ ആദ്യമായി ഒന്നിച്ച ഇരുവരും മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാർ എന്നീ ചിത്രങ്ങളിൽ ജോഡിയായി.മേഘമല്‍ഹാറില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് ജീവിതത്തിലും തങ്ങള്‍ ഒന്നിക്കേണ്ടവരാണെന്ന സത്യം തങ്ങള്‍ തിരിച്ചറിഞ്ഞതെന്ന് ബിജു മേനോന്‍ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്
നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ 2002 നവംബര്‍ 21 നായിരുന്നു സംയുക്ത വര്‍മ്മയും ബിജു മേനോനും വിവാഹിതരാവുന്നത്
Post Your Comments