
ക്രിക്കറ്റ് ആരാധകരുടെ പ്രിയതാരമാണ് സച്ചിന് ടെണ്ടുല്‍ക്കർ. ലോക പ്രശസ്ത ക്രിക്കറ്റ് മാഗസിനായ വിസ്ഡണ്‍ 1990കളിലെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്സായി സച്ചിന്റെ ഷാര്‍ജയിലെ പ്രകടനം തെരഞ്ഞെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ഷാര്‍ജയിലെ ‘ഡെസേര്‍ട്ട് സ്റ്റോം’ ഇന്നിങ്സിനെ വാനോളം പുകഴ്ത്തി എത്തിയിരിക്കുകയാണ് നടന് പൃഥ്വിരാജ്.
”90കളിലെ ഏറ്റവും മികച്ച ഇന്നിങ്സോ?. ഇത് ഏകദിനത്തിലെത്തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായി പരിഗണിക്കാവുന്നതാണ്. ട്വന്റി 20 കാലത്ത് ജനിച്ച ‘മില്ലേനിയല്‍സിന്’ ഈ ഇന്നിങ്സ് ആശ്ചര്യമായി തോന്നിയേക്കില്ല. പക്ഷേ അല്ലാത്തവര്‍ക്ക് ഞാന്‍ പറയുന്നത് മനസ്സിലാകും”- പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
read also:ജോലിക്ക് പോകാത്ത പെണ്ണുങ്ങള്‍ക്ക് വീട്ടില്‍ പണിയില്ലല്ലോ, ടെന്‍ഷനും ഇല്ല, അവരുടെ അമ്മയ്ക്കും ഭര്‍ത്താവിനും പിള്ളേര്‍ക്കും അസുഖം വരില്ല; മറുപടിയുമായി അശ്വതി ശ്രീകാന്ത്
1998 ല്‍ കൊക്കക്കോള കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്ക് ഫൈനലിലെത്താന്‍ ഓസീസിനെതിരെ വിജയമോ ന്യൂസിലന്‍ഡിനേക്കാള്‍ മികച്ച റണ്‍റേറ്റോ വേണമായിരുന്നു. മത്സരത്തില്‍ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ആസ്ട്രേലിയ 284 റണ്‍സെടുത്തു. മരുക്കാറ്റ് മൂലം മത്സരം തടസ്സപ്പെട്ടതോടെ ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടത് 46 ഓവറില്‍ 276 റണ്‍സ്. റണ്‍നിരക്കില്‍ ന്യൂസിലന്‍ഡിനെ മറികടക്കാന്‍ വേണ്ടത് 237 റണ്‍സും. 131 പന്തുകളില്‍ നിന്നും 143 റണ്‍സെടുത്ത സച്ചിന്റെ മികവില്‍ ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചു. മത്സരത്തില്‍ 26 റണ്‍സിന് ഇന്ത്യ തോറ്റെങ്കിലും മികച്ച റണ്‍റേറ്റ് ഇന്ത്യക്ക് തുണയായി.
തുടര്‍ന്ന് ഫൈനലിലെത്തിയ ഇന്ത്യ ആസ്ട്രേലിയ ഉയര്‍ത്തിയ 272 റണ്‍സ് മറികടന്ന് കിരീടം സ്വന്തമാക്കി.
Post Your Comments