CinemaGeneralMollywoodNEWS

‘രണ്ടിടങ്ങഴി’ സിനിമയാക്കാൻ ഭരതൻ തീരുമാനിച്ചപ്പോൾ നായകനായി കണ്ടിരുന്നത് ഈ സൂപ്പർ താരത്തെ!

ഭരതൻ - ജോൺ പോൾ ടീമിന്റെ സ്വപ്ന ചിത്രം കൂടിയായിരുന്നു 'രണ്ടിടങ്ങഴി

മലയാള സിനിമയിൽ മികച്ച സാഹിത്യ സൃഷ്ടികൾ ചലച്ചിത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ടെങ്കിലും വിസ്മൃതിയിലാണ്ടു പോയ ചില സിനിമകളും അവയുടെ ലിസ്റ്റിലുണ്ട്. തകഴിയുടെ ‘ചെമ്മീൻ’ എന്ന സിനിമയായിരുന്നു സാഹിത്യ ലോകത്ത് നിന്ന് ആദ്യമായി കടമെടുത്ത സൂപ്പർ ഹിറ്റ് സിനിമ. അതിന് മുൻപും മികച്ച സാഹിത്യ രചനകൾ മലയാള സിനിമയിലെത്തിട്ടുണ്ടെങ്കിലും ‘ ചെമ്മീൻ എന്ന ചിത്രത്തോട് കൂടിയാണ് അത്തരമൊരു ശൈലി മലയാള സിനിമയിൽ ഇടം പിടിക്കുന്നത്. തകഴി ശിവശങ്കരപിള്ളയുടെ ‘രണ്ടിടങ്ങഴി’ എന്ന സിനിമയും ചലച്ചിത്രാവിഷ്കാരമായി ബിഗ് സ്ക്രീനിൽ അവതരിപ്പിക്കാൻ ഭരതൻ എന്ന ഇതിഹാസ സംവിധായകൻ ആലോചിച്ചിരുന്നു.

മോഹൻലാലിനെ മുന്നിൽ കണ്ടായിരുന്നു അത്തരമൊരു പ്രോജക്റ്റ് ആലോചിച്ചത്. ‘സർവ്വകലാശാല’ എന്ന സിനിമയുടെ ലൊക്കേഷനിൽ പോയി മോഹൻലാലിനോട് ജോൺ പോൾ എന്ന തിരക്കഥാകൃത്ത് അതിനെക്കുറിച്ച് സംസാരിച്ചിരുന്നു. മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയ ഭരതൻ – ജോൺ പോൾ ടീമിന്റെ സ്വപ്ന ചിത്രം കൂടിയായിരുന്നു ‘രണ്ടിടങ്ങഴി’. പക്ഷേ ചില പ്രതിസന്ധികൾ മൂലം ചിത്രം ഉപേക്ഷിക്കുകയായിരുന്നു. ഉറൂബിന്റെ രാച്ചിയമ്മയാണ് സമീപകാലത്തായി സാഹിത്യ ലോകത്ത് നിന്ന് വിരുന്നെത്തുന്ന മലയാള ചിത്രം. ചിത്രീകരണം പൂർത്തിയായ സിനിമയിൽ പാർവ്വതി തിരുവോത്തായിരുന്നു ചിത്രത്തിൽ രാച്ചിയമ്മയുടെ റോളിൽ അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button