CinemaNEWS

അമല പോളിനൊപ്പമുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കരുത് ; മുൻ കാമുകന് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്

ഫോട്ടോഷൂട്ടിനായി ഉപയോഗിച്ച രംഗങ്ങള്‍ ദുരുപയോഗം ചെയ്ത മുന്‍കാമുകനെതിരേയാണ് അമല മാനനഷ്ടക്കേസ് നല്‍കിയത്

ചെന്നൈ: നടി അമലാ പോളിനൊപ്പമുള്ള ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ മുൻ കാമുകനും മുംബൈ സ്വദേശിയുമായ സംഗീതജ്ഞൻ ഭവനീന്ദർ സിംഗിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ഫോട്ടോഷൂട്ടിനായി എടുത്ത ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നും, ഇത് തന്നെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നുമുള്ള അമല നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഈ വർഷം മാർച്ചിൽ എടുത്ത പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചുള്ള ചില ചിത്രങ്ങളാണ് ഭവനീന്ദർ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. ഇതോടെ അമലയുടെയും ഭവനീന്ദറിന്‍റെയും വിവാഹം കഴിഞ്ഞെന്ന പ്രചാരണം വ്യാപിക്കുകയായിരുന്നു. പിന്നീട് ഭവനീന്ദർ ഈ ചിത്രങ്ങൾ ഡിലീറ്റ് ചെയ്തെങ്കിലും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി.

ഇതോടെ അമല ഭവനീന്ദറിനെതിരെ രംഗത്തെത്തുകയായിരുന്നു. ഒരു പ്രൊഫഷണൽ ആവശ്യത്തിനായി എടുത്ത ചിത്രങ്ങളാണെന്നും, ഈ ചിത്രങ്ങൾ ഇനി ഭവനീന്ദർ പ്രസിദ്ധീകരിക്കരുതെന്നും അമല ഹർജിയിൽ ആവശ്യപ്പെട്ടു.

തമിഴ് ചിത്രമായ ആടൈ ആയിരുന്നു അമലയുടെ റിലീസായ അവസാനത്തെ ചിത്രം. ‘അതോ അന്ത പറവൈ പോല’, കഡാവർ എന്നിവയാണ് ഇനി പുറത്തുവരാനുള്ള ചിത്രങ്ങൾ.

shortlink

Post Your Comments


Back to top button