GeneralLatest NewsMollywoodNEWSTV Shows

ജോലിക്ക് പോകാത്ത പെണ്ണുങ്ങള്‍ക്ക് വീട്ടില്‍ പണിയില്ലല്ലോ, ടെന്‍ഷനും ഇല്ല, അവരുടെ അമ്മയ്ക്കും ഭര്‍ത്താവിനും പിള്ളേര്‍ക്കും അസുഖം വരില്ല; മറുപടിയുമായി അശ്വതി ശ്രീകാന്ത്

അഭിനയം വേണ്ടെന്ന് വച്ചൂടെ, കുടുംബം നോക്കി ഇരുന്നാല്‍ കുഴപ്പം ഇല്ലല്ലോ

സോഷ്യൽ മീഡിയയിൽ സജീവമായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. താരം ഷെയര്‍ ചെയ്യുന്ന പോസ്റ്റുകളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. മോശം കമന്റുകള്‍ക്ക് ചുട്ടമറുപടി കൊടുക്കാനും അശ്വതി മടിക്കാറില്ല. കഴിഞ്ഞ ദിവസം ജീവിതത്തിലെ ഓരോ അവസ്ഥകളെക്കുറിച്ച്‌ പങ്കുവെച്ച പോസ്റ്റിനുതാഴെ വന്ന കമന്റുകള്‍ക്ക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്

read also:ജാതക പ്രകാരം വിവാഹം ചെയ്യാനാണ് നയന്‍താരയുടെ ക്ഷേത്ര ദര്‍ശനമെന്നു ആരാധകർ, വിഘ്‌നേശിനെ വിവാഹം ചെയ്യാനല്ലെന്നു ഉര്‍വശിയുടെ വെളിപ്പെടുത്തല്‍

അഭിനയം വേണ്ടെന്ന് വച്ചൂടെ, കുടുംബം നോക്കി ഇരുന്നാല്‍ കുഴപ്പം ഇല്ലല്ലോ എന്നാണ് കമന്റ്, ഹായ് നല്ല അഡ്വൈസ്. ജോലിക്ക് പോകാത്ത പെണ്ണുങ്ങള്‍ക്ക് വീട്ടില്‍ പണിയില്ലല്ലോ. ടെന്‍ഷനും ഇല്ല. അവരുടെ അമ്മയ്ക്കും ഭര്‍ത്താവിനും പിള്ളേര്‍ക്കും അസുഖം വരില്ല, ഹോസ്പിറ്റലില്‍ പോകണ്ട, നേരത്തെ എഴുനേല്‍ക്കണ്ട, മക്കളെ നോക്കണ്ട, പ്രാരാബ്ദം അറിയണ്ട, വീട്ടു ചിലവ് അറിയണ്ട.ന്താല്ലേ, എന്നായിരുന്നു അശ്വതിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button