എക്കാലത്തും ലോക സുന്ദരി എന്നു കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ആദ്യം തെളിയുന്ന മുഖം ഏതെന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉണ്ടാവു അത് ഐശ്വര്യ റായിയുടേതാണ്. ഐശ്വര്യക്ക് മുൻപും അതിനുശേഷവും ഒട്ടനവധി പേർ ആ പട്ടം നേടിയെടുത്തിട്ടുണ്ടെങ്കിലും ഐശ്വര്യ റായിയാണ് ഇന്നും ആരാധകരുടെ മനസിനുള്ളിൽ.
സമൂഹമാധ്യമങ്ങളിൽ സജീവമല്ലെങ്കിലും താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ അച്ഛൻ കൃഷ്ണരാജ് റായിയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ റായ്.
“ജന്മദിനാശംസകൾ ഡാഡീ- അജ്ജ. ഞങ്ങളുടെ എക്കാലത്തെയും പുഞ്ചിരിക്കുന്ന കാവൽ മാലാഖ.” എന്നാണ് ഐശ്വര്യ കുറിക്കുന്നത്. ക്യാൻസറിനു പിടിപെട്ട കൃഷ്ണരാജ് റായ് 2017ലാണ് അന്തരിച്ചത്.
‘ഫാന്നി ഖാൻ’ ആയിരുന്നു ഐശ്വര്യയുടെ ഒടുവിലിറങ്ങിയ ചിത്രം. അഭിഷേകിനൊപ്പം അഭിനയിക്കുന്ന ‘ഗുലാബ് ജാമുൻ’, മണിരത്നം ചിത്രം ‘പൊന്നിയിൻ ശെൽവൻ’ എന്നിവയാണ് ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ.
Post Your Comments