GeneralLatest NewsNEWSTollywood

അങ്കിള്‍ എന്നു വിളിച്ചതിനല്ല രോഷം; കൈ തട്ടിമാറ്റിയതിനെക്കുറിച്ചു വിശദീകരണവുമായി നടൻ

തെറ്റായ ഉദ്ദേശത്തോടെയല്ല അദ്ദേഹം തന്റെ കൈ തട്ടിമാറ്റിയത്

സിനിമകൾക്കപ്പുറം വാർത്തകളിൽ എന്നും ഇടം പിടിക്കുന്ന താരമാണ് തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണ. എട്ടുമാസങ്ങൾക്കുശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട ബാലകൃഷ്ണ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

സേഹരി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്ന ചടങ്ങിൽ മുഖ്യ അതിഥിയായി എത്തിയ ബാലകൃഷ്ണയെ ചടങ്ങിനിടെ ചിത്രത്തിലെ യുവനടൻ അദ്ദേഹത്തെ ‘അങ്കിൾ’ എന്നുവിളിച്ച് അഭിസംബോധന ചെയ്തത് ഇഷ്ടപ്പെടാതെ നടന്റെ കൈ തട്ടിമാറ്റിയത് വാർത്തയായിരുന്നു. ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സേഹരി ടീം. ബാലകൃഷ്ണ ദേഷ്യപ്പെട്ടിട്ടില്ലെന്നും നല്ല മനുഷ്യനാണെന്നും സേഹരിയിെല നായകനായ ഹർഷ് മാധ്യമങ്ങളോടു പറഞ്ഞു

read  also:ദിലീപോ ബിനീഷോ അല്ല പുറത്താകേണ്ടത്; പുറത്താക്കാൻ അധികാരമില്ലാത്ത, ആ സ്ഥാനത്ത് ഇരിക്കുന്നവരെയാണ് പുറത്താക്കേണ്ടത്, അത് തെളിവു സഹിതം അമ്മയിൽ വ്യക്തമാക്കിയിട്ടുണ്ട്; ഷമ്മി തിലകൻ

തെറ്റായ ഉദ്ദേശത്തോടെയല്ല അദ്ദേഹം തന്റെ കൈ തട്ടിമാറ്റിയത്. ഇടതുകൈ കൊണ്ട് പോസ്റ്ററിൽ പിടിക്കാനാണ് ആദ്യം താൻ ശ്രമിച്ചത്. എന്നാൽ, അതു ശുഭകരമല്ല എന്നുകരുതിയാണ് ബാലകൃഷ്ണ ഗാരു കൈ തട്ടിമാറ്റിയത്. എന്നാൽ, പ്രചരിച്ച വാർത്തകൾ തെറ്റാണ്. അദ്ദേഹം നല്ല മനുഷ്യനാണ്. ചടങ്ങിന് ക്ഷണിച്ചപ്പോൾ തന്നെ അദ്ദേഹം വരാമെന്ന് ഏറ്റു, അതിൽ നന്ദിയുണ്ടെന്നും ഹർഷ് കനുമിള്ളി പറ‍ഞ്ഞു

shortlink

Related Articles

Post Your Comments


Back to top button