പുതിയ ചിത്രം ‘വലിമൈ’ക്കായുടെ ചിത്രീകരണത്തിനിടയിൽ തമിഴ് നടൻ അജിത്തിന് പരിക്ക്. സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടയിലായിരുന്നു താരത്തിന് പരിക്ക് പറ്റിയത്. ഇതുമായി ബന്ധപ്പെട്ട് ‘പിങ്ക് വില്ല’യാണ് റിപ്പോർട്ട് പുറത്തുവിട്ടത്. അപകടത്തെ തുടർന്ന് ഹൈദരാബാദിൽ നടക്കുന്ന ചിത്രീകരണം ഒരു മാസത്തേക്ക് കൂടി നീട്ടിയതായും റിപ്പോർട്ടിൽ പറയുന്നു.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ബോണി കപൂറാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയിലായിരുന്നു ആരംഭിച്ചത്. തുടർന്ന് കോവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന ചിത്രീകരണം വീണ്ടും പുനഃരാരംഭിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ ചിത്രത്തിന്റെ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടയിലും താരത്തിന് അപകടം പറ്റിയിരുന്നു.
‘നേർകൊണ്ട പാർവൈ’ എന്ന ചിത്രത്തിനുശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രമാണ് “വലിമൈ”. 2016ൽ പുറത്തു വന്ന ‘പിങ്ക്’ എന്ന ഹിന്ദി സിനിമയുടെ റീ-മേക് ആണ് ‘വാലിമൈ’. ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Post Your Comments