CinemaLatest NewsMollywood

ആശാ ശരത്തിന്റെ മകൾ സിനിമയിലേക്ക്; അരങ്ങേറ്റം അമ്മയ്‌ക്കൊപ്പം

ആശാ ശരത്തും മകളും പ്രധാന കഥാപാത്രങ്ങളാകുന്ന 'ഖെദ്ദ'യുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില്‍ ആരംഭിച്ചു

ആശാ ശരത്തിന്റെ മകൾ ഉത്തര ശരത്തും സിനിമയിലേക്ക്. ‘ഖെദ്ദ’ എന്ന ചിത്രത്തിൽ അമ്മക്കൊപ്പമാണ് ഉത്തര മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇരുവരും കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്ന ഖെദ്ദയുടെ ചിത്രീകരണം ആരംഭിച്ചു.

ആലപ്പുഴ എഴുപുന്നയിൽ നടന്ന ചിത്രത്തിന്റെ പൂജാച്ചടങ്ങിൽ എ.എം. ആരിഫ് എം.പി., തിരക്കഥാകൃത്ത് ജോൺപോൾ, സുധീർ കരമന തുടങ്ങിയവർ പങ്കെടുത്തു.

സംവിധായകൻ മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രം ബെൻസി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ബെൻസി നാസറാണ് നിർമ്മിക്കുന്നത്. ബെൻസി പ്രൊഡക്‌ഷന്റെ പത്താമത് ചിത്രമാണിത്. അനുമോൾ, സുധീർ കരമന, സുദേവ് നായർ, ജോളി ചിറയത്ത് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ. ക്യാമറ: പ്രതാപ് വി നായർ, വസ്ത്രാലങ്കാരം: അശോകൻ ആലപ്പുഴ, എഡിറ്റർ: മനോജ് കണ്ണോത്ത്.

shortlink

Related Articles

Post Your Comments


Back to top button