പൃഥ്വിരാജും ശങ്കർ രാമകൃഷ്ണനും വീണ്ടുമൊരിക്കൽ കൂടി ഒന്നിക്കുന്നു. ഇത്തവണ ഇരുവരും ഒന്നിക്കുന്നത് ഒരു വെബ് സീരീസിനായിട്ടാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബിജു ആന്റണി രചിച്ച ‘ഷാഡോയ്സ് ലൈ’ എന്ന പുസ്തകത്തെ അധികരിച്ചാണ് വെബ് സീരീസ് മാറുകയെന്നാണ് സൂചനകൾ.
ഇതിനോടകം തന്നെ ശങ്കർ രാമകൃഷ്ണൻ തിരക്കഥാ രചന ആരംഭിച്ച് കഴിഞ്ഞു. വെബ് സീരീസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഒരു വെബ് സീരീസ് എന്ന ആശയം പൃഥ്വിരാജിന്റെ മനസിൽ നേരത്തേയുള്ളതാണ്. പൃഥി സംവിധാനം ചെയ്ത ലൂസിഫര്‍ 11 എപിസോഡുകളായിട്ടുള്ള വെബ് സീരീസ് ആയി പുറത്തിറക്കാന്‍ ആലോചിച്ചിരുന്നതായി പൃഥിരാജ് തന്നെ വ്യക്തമാക്കിയിരുന്നതാണ്.
ഇതിനു മുൻപ് പൃഥ്വിരാജും ശങ്കർ രാമകൃഷ്ണനും ഐലന്റ് എക്സ്പ്രസ്(കേരള കഫെ ആന്തോളജി), ഉറുമി, പതിനെട്ടാം പടി തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. പൃഥ്വിരാജിനെ നായകനാക്കി ശങ്കർ രാമകൃഷ്ണന് അയ്യപ്പൻ എന്ന പേരിൽ ഒരു ബിഗ് ബജറ്റ് ചിത്രവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇതിനെ കുറിച്ചുള്ള അപ്ഡേറ്റുകൾ ഒന്നും വന്നിരുന്നില്ല.
Post Your Comments