നൃത്ത സംവിധായകനും നടനും സംവിധായകനുമായ പ്രഭുദേവ വിവാഹിതനായി. ബിഹാർ സ്വദേശിനിയായ ഫിസിയോതെറാപിസ്റ്റ് ആണ് വധു. ഇരുവരുടേയും വിവാഹം ഇക്കഴിഞ്ഞ സെപ്തംബറിൽ പ്രഭുദേവയുടെ മുംബൈയിലുള്ള വസതിയിൽ വെച്ചാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ.
പുറം വേദനയുമായി ബന്ധപ്പെട്ട് താരം ഫിസിയോതെറാപ്പിസ്റ്റിനെ സമീപിക്കുകയും സൗഹൃദം പ്രണയമായി മാറുകയുമായിരുന്നു. ഇരുവരും ഇപ്പോൾ ചെന്നൈയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രഭുദേവയുടെ രണ്ടാം വിവാഹമാണിത്. റംലത്തായിരുന്നു പ്രഭുദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ മൂന്ന് മക്കളുമുണ്ട്. 2011ൽ ഇരുവരും വേർപിരിഞ്ഞു.
ഏറെ നാളായി ഗോസിപ് കോളങ്ങളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു പ്രഭുദേവയുടെ വിവാഹവാർത്ത. തെന്നിന്ത്യയുടെ സൂപ്പർസ്റ്റാർ നയൻതാരയുമായുള്ള പ്രണയവും പ്രണയത്തകർച്ചയുമെല്ലാം വാർത്തയായിരുന്നു. ഏതായാലും ഗോസിപ്പുകൾക്ക് വിരാമമായിരിക്കുകയാണിപ്പോൾ.
Leave a Comment