‘തട്ടീംമുട്ടീം’ എന്ന ജനപ്രിയ പരമ്പരയിലെ വാസവദത്തയായി എത്തി പ്രേക്ഷക പ്രീതി നേടിയ താരമാണ് മനീഷ. ഇപ്പോഴിതാ താരത്തിന്റെ മകളും അഭിനയരംഗത്തേക്കെത്തിയിരിക്കുന്നു.
മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും എന്ന പരമ്പരയിൽ സാന്ദ്ര ഐ പിഎസ് എന്ന കഥാപാത്രത്തെയാണ് നീരദ ഷീൻ അവതരിപ്പിക്കുന്നത്. മനീഷയാണ് ഈ വിശേഷം ആരാധകരുമായി പങ്കുവച്ചത്
”പ്രിയരെ …. വീണ്ടും ഒരു സന്തോഷ വർത്തമാനം … എന്റെ മകൾ നീരദ ഷീൻ മഴവിൽ മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലിൽ Sandra IPS എന്ന വേഷം കൈകാര്യം ചെയ്യുന്നുണ്ട് .. ഇന്ന് മുതൽ വന്നു തുടങ്ങി .. ഏവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകും എന്ന് കരുതുന്നു …’.– മകളുടെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ച് മനീഷ ഫെയ്സ് ബുക്കിൽ കുറിച്ചു.
Post Your Comments