GeneralLatest NewsMollywoodNEWS

വിവാഹ ചിത്രങ്ങൾ എന്ന പേരിൽ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചു, അമല പോളിന്റെ മാനനഷ്ടക്കേസിൽ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ കോടതിയുടെ ഉത്തരവ്

ജസ്റ്റിസ് സതീശ്കുമാര്‍ അടങ്ങുന്ന ബഞ്ചാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയന്ത്രിച്ചുകൊണ്ടുളള ഉത്തരവ്

വിവാഹ ചിത്രങ്ങൾ എന്ന പേരിൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ദുരുപയോഗിക്കുന്നതിനെതിരെ നടി അമലാ പോള്‍ നല്‍കിയ പരാതിയില്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.സുഹൃത്തും ബോളിവുഡ് ഗായകനുമായ ഭവീന്ദര്‍ സിങിനെതിരെയാണ് അമല പരാതി നല്‍കിയത്.

മാര്‍ച്ചില്‍ ഇരുവരുടേയും വിവാഹചിത്രങ്ങള്‍ എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ ചില ചിത്രങ്ങള്‍ ഭവീന്ദര്‍ പ്രചരിപ്പിച്ചിരിരുന്നു. എന്നാൽ ഇത് ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്തതാണെന്ന് അമല അറിയിച്ചു. കൂടുതല്‍ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കും എന്ന് ഭവീന്ദര്‍ ഭീഷണിപ്പെടുത്തുന്നതായി അമലാ പോള്‍ പരാതിയിൽ പറയുന്നു.

READ ALSO:മാധ്യമങ്ങള്‍ തന്റെ ഗര്‍ഭ വാര്‍ത്തകള്‍ പങ്കുവെക്കാന്‍ കാണിക്കുന്ന ആവേശം ഇക്കാര്യത്തില്‍ കൂടി കാണിക്കു; വിമര്‍ശനവുമായി പേളി

ജസ്റ്റിസ് സതീശ്കുമാര്‍ അടങ്ങുന്ന ബഞ്ചാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയന്ത്രിച്ചുകൊണ്ടുളള ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. കേസിന്റെ തുടര്‍വിചാരണ ഡിസംബര്‍ 22ന് നടക്കാനിരിക്കുകയാണ്..

shortlink

Related Articles

Post Your Comments


Back to top button