CinemaLatest NewsNEWS

ഗ്ലാമര്‍ വേഷങ്ങളോട് നോ പറഞ്ഞത് തമിഴില്‍ ചാൻസ് കുറയാൻ കാരണമായി; കമല്‍ഹാസനാണ് എന്റെ ഗുരു; മനസ്സ് തുറന്ന് നടി ഉർവശി

മുന്‍നിര നായികയായി താന്‍ മാറിയത് എങ്ങനെയെന്ന് ഉര്‍വശി

തമിഴില‍െ ഹിറ്റായി മാറിയ പുത്തം പുതു കാലെെ, സൂരരെെ പൊട്ര്, മൂക്കുത്തി അമ്മന്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ് ഉര്‍വശി. ഹാസ്യ വേഷങ്ങളിൽ തിളങ്ങിയിരുന്ന താൻ എങ്ങനെ മുന്‍നിര നായികയായി താന്‍ മാറിയത് എങ്ങനെയെന്ന് ഉര്‍വശി പറയുന്നു.

മേനി പ്രദർശനമുള്ള ഗ്ലാമര്‍ വേഷങ്ങളോ, ഇഴുകിയഭിനയിക്കേണ്ട റൊമാന്റിക് വേഷങ്ങളോ ചെയ്യില്ലെന്ന തന്റെ നിബന്ധനകള്‍ തമിഴ് സിനിമയില്‍ ഒരു ഘട്ടത്തില്‍ പ്രതിസന്ധിയായി വന്നിരുന്നു, മലയാളത്തില്‍ ഇത് പ്രശ്‌നമായിരുന്നില്ല, മൈക്കിള്‍ മദന കാമരാജന്‍ എന്ന സിനിമയിലൂടെ കമല്‍ സാര്‍ ഒരു ട്രെന്‍ഡ് തുടങ്ങി.

കൂടാതെ നല്ല ഹ്യൂമര്‍ ചെയ്യേണ്ട നിഷ്‌കളങ്കമായ കഥാപാത്രങ്ങളായിരുന്നു അതിലെ രണ്ടു കഥാപാത്രങ്ങളുമെന്ന് ഉര്‍വശി പറയുന്നു. ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് കമല്‍ഹാസന്‍ ആണ് തന്നെ ഉപദേശിച്ചതെന്നും ഉര്‍വശി പറഞ്ഞു.

സിനിമയിൽ‘ നീ നന്നായി അഭിനയിക്കുന്ന നടിയാണ്. നല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുക, ഹ്യൂമര്‍ ചെയ്യുന്നതിന് നടിമാര്‍ പ്രത്യേകിച്ച് നായിക നടിമാര്‍ കുറവാണ് എന്നും അദ്ദേഹം പറഞ്ഞു തന്നു. ഭാഗ്യരാജന്‍ സാര്‍ എന്റെ ഗുരുവാണ്. അതിന് ശേഷം എന്റെ ഏറ്റവും വലിയ ഗുരുവാണ് കമല്‍ ഹാസന്‍ സാര്‍,’ ഉര്‍വശി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button