CinemaLatest NewsNEWS

അറിയാതെ ചെയ്തുപോയ ഒരു തെറ്റു തിരുത്തുന്നു; ലോക വനിതാ സംരഭകത്വ ദിനത്തിൽ ക്ഷമ ചോദിച്ച് സന്ദീപ് ജി വാര്യർ

ഗിരിജ മാഡത്തെ ആദരിച്ച് യാത്ര പറഞ്ഞിറങ്ങുമ്പോൾ പഴയൊരു തെറ്റു തിരുത്തിയതിൻ്റെ ആത്മ സംതൃപതി എനിക്കുമുണ്ടായി

അറിയാതെ ചെയ്തുപോയ ഒരു തെറ്റു തിരുത്തുകയാണ്. കഴിഞ്ഞ തൃശൂർ പൂര സമയത്ത് ഞാനിട്ട ഒരു ഫേസ് ബുക്ക് പോസ്റ്റിൽ , തമാശക്ക് പഴയ തൃശൂർ പൂരം അനുഭവവുമായി ബന്ധപ്പെട്ട് ഗിരിജ തിയേറ്ററിനെക്കുറിച്ച് ഒരു പരാമർശമുണ്ടായിരുന്നു. അത് തീയേറ്റർ ഉടമ ഗിരിജ മാഡത്തിന് മാനസിക വിഷമമുണ്ടാക്കിയതായി അറിഞ്ഞതിനെ തുടർന്ന് ക്ഷമ ചോദിച്ച് പിൻവലിക്കുകയും ചെയ്തു. അന്ന് മാഡത്തിനോട് ഞാൻ പറഞ്ഞിരുന്നു ” ഒരിക്കൽ ഈ തെറ്റിന് ഞാൻ പ്രായശ്ചിത്തം ചെയ്യും” .

ഗിരിജ എന്ന മലയാളി സംരംഭകയുടെ നിശ്ചയദാർഢ്യത്തിൻ്റെയും കഠിന പ്രയത്നത്തിൻ്റെയും വിജയകഥ നിങ്ങളോട് പങ്കുവയ്ക്കാൻ ഇതിലും നല്ല ദിവസം വേറെയില്ല . പെരുകിയ കടവും മോശം സിനിമകൾ പ്രദർശിപ്പിക്കുന്ന കുടുംബങ്ങൾ കയറാത്ത ഒരു തീയേറ്ററുമാണ് ഗിരിജ മാഡത്തിന് പാരമ്പര്യമായി ലഭിച്ചത് . തീയേറ്ററിനെ കഷ്ടപ്പെട്ട് അവർ നവീകരിച്ചു. നല്ല സിനിമകൾക്കായി ശ്രമിച്ച് കാത്തിരുന്നു. ആരും നല്ല സിനിമകൾ റിലീസ് നൽകാൻ തയ്യാറായില്ല . ഒടുവിൽ നഗരത്തിലെ മറ്റു തീയേറ്ററുകളിൽ ഇടം ലഭിക്കാതെ പോയ “ടു ഹരിഹർ നഗർ” ഗിരിജ തീയേറ്ററിന് ലഭിച്ചു. നൂറു ദിവസം സിനിമ ഓടിയതോടെ കുടുംബങ്ങൾ ആദ്യമായി ഗിരിജ തീയേറ്ററിലെത്തി. പിന്നീട് വെല്ലുവിളികളെയും പ്രതിസന്ധികളെയും തരണം ചെയ്ത് ഗിരിജ മാഡം തിയേറ്ററിനെ തൃശൂരിലെ മികച്ച തീയേറ്ററുകളിലൊന്നാക്കി വളർത്തി.

ഓപ്പറേറ്ററുടെ അഭാവം കൊണ്ട് ഷോ തടസ്സപ്പെടാതിരിക്കാൻ സിനിമ പ്രദർശനത്തിൻ്റെ സാങ്കേതിക വിദ്യകൾ പഠിച്ച് ഓപ്പറേറ്റർ ലൈസൻസെടുത്തു . കേരളത്തിൽ ഓപ്പറേറ്റർ ലൈസൻസുള്ള രണ്ടു വനിതകളിൽ ഒരാളാണ് ഗിരിജ മാഡം എന്നും സന്ദീപ് ജി വാര്യർ പറയുന്നു.

കുറിപ്പ് വായിക്കാം……………..

 

അറിയാതെ ചെയ്തുപോയ ഒരു തെറ്റു തിരുത്തുകയാണ്. കഴിഞ്ഞ തൃശൂർ പൂര സമയത്ത് ഞാനിട്ട ഒരു ഫേസ് ബുക്ക് പോസ്റ്റിൽ , തമാശക്ക് പഴയ തൃശൂർ പൂരം അനുഭവവുമായി ബന്ധപ്പെട്ട് ഗിരിജ തിയേറ്ററിനെക്കുറിച്ച് ഒരു പരാമർശമുണ്ടായിരുന്നു. അത് തീയേറ്റർ ഉടമ ഗിരിജ മാഡത്തിന് മാനസിക വിഷമമുണ്ടാക്കിയതായി അറിഞ്ഞതിനെ തുടർന്ന് ക്ഷമ ചോദിച്ച് പിൻവലിക്കുകയും ചെയ്തു. അന്ന് മാഡത്തിനോട് ഞാൻ പറഞ്ഞിരുന്നു ” ഒരിക്കൽ ഈ തെറ്റിന് ഞാൻ പ്രായശ്ചിത്തം ചെയ്യും” .

ഇന്ന് ലോക വനിതാ സംരഭകത്വ ദിനമാണ് ( Women’s Entrepreneurship Day (WED) . ഗിരിജ എന്ന മലയാളി സംരംഭകയുടെ നിശ്ചയദാർഢ്യത്തിൻ്റെയും കഠിന പ്രയത്നത്തിൻ്റെയും വിജയകഥ നിങ്ങളോട് പങ്കുവയ്ക്കാൻ ഇതിലും നല്ല ദിവസം വേറെയില്ല .

പെരുകിയ കടവും മോശം സിനിമകൾ പ്രദർശിപ്പിക്കുന്ന കുടുംബങ്ങൾ കയറാത്ത ഒരു തീയേറ്ററുമാണ് ഗിരിജ മാഡത്തിന് പാരമ്പര്യമായി ലഭിച്ചത് . തീയേറ്ററിനെ കഷ്ടപ്പെട്ട് അവർ നവീകരിച്ചു. നല്ല സിനിമകൾക്കായി ശ്രമിച്ച് കാത്തിരുന്നു. ആരും നല്ല സിനിമകൾ റിലീസ് നൽകാൻ തയ്യാറായില്ല . ഒടുവിൽ നഗരത്തിലെ മറ്റു തീയേറ്ററുകളിൽ ഇടം ലഭിക്കാതെ പോയ “ടു ഹരിഹർ നഗർ” ഗിരിജ തീയേറ്ററിന് ലഭിച്ചു. നൂറു ദിവസം സിനിമ ഓടിയതോടെ കുടുംബങ്ങൾ ആദ്യമായി ഗിരിജ തീയേറ്ററിലെത്തി. പിന്നീട് വെല്ലുവിളികളെയും പ്രതിസന്ധികളെയും തരണം ചെയ്ത് ഗിരിജ മാഡം തിയേറ്ററിനെ തൃശൂരിലെ മികച്ച തീയേറ്ററുകളിലൊന്നാക്കി വളർത്തി.

ഓപ്പറേറ്ററുടെ അഭാവം കൊണ്ട് ഷോ തടസ്സപ്പെടാതിരിക്കാൻ സിനിമ പ്രദർശനത്തിൻ്റെ സാങ്കേതിക വിദ്യകൾ പഠിച്ച് ഓപ്പറേറ്റർ ലൈസൻസെടുത്തു . കേരളത്തിൽ ഓപ്പറേറ്റർ ലൈസൻസുള്ള രണ്ടു വനിതകളിൽ ഒരാളാണ് ഗിരിജ മാഡം . കോവിഡ് കാലം കഴിഞ്ഞ് തീയേറ്ററുകൾ വീണ്ടും തുറക്കാനുള്ള അനുമതിക്കായി തീയേറ്റർ നവീകരിച്ച് കാത്തിരിക്കുകയാണ് ഗിരിജ മാഡം .

മറ്റാരായിരുന്നെങ്കിലും ഉപേക്ഷിക്കുകയോ വാടകക്ക് കൊടുത്ത് തലവേദന ഒഴിവാക്കുകയോ ചെയ്യുമായിരുന്ന ഒരു സംരംഭത്തെ സ്വപ്രയത്നം കൊണ്ട് വിജയിപ്പിച്ചെടുത്ത ഗിരിജ മാഡം മലയാളി വനിതകൾക്ക് ഒരു മാതൃകയാണ് . ഗിരിജ മാഡത്തെ ആദരിച്ച് യാത്ര പറഞ്ഞിറങ്ങുമ്പോൾ പഴയൊരു തെറ്റു തിരുത്തിയതിൻ്റെ ആത്മ സംതൃപതി എനിക്കുമുണ്ടായി .

https://www.facebook.com/Sandeepvarierbjp/posts/4704142256294170

shortlink

Related Articles

Post Your Comments


Back to top button