ജൂണിൽ പ്ലസ്ടു കുട്ടിയായ കുഞ്ഞിയായും മണിയറയിലെ അശോകനിൽ റാണി ടീച്ചറായും എത്തി ആരാധക പ്രീതി നേടിയ താരമാണ് നയന എൽസ. മണിയറയിലെ അശോകനിൽ അഭിനയിച്ചപ്പോൾ ഉണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് താരം.
”മണിയറയിലെ അശോകനിൽ അനുപമ പരമേശ്വരൻ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യുന്നുണ്ടായിരുന്നു. ഷൂട്ടിങ് തുടങ്ങി നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ സംവിധായകന്‍ ഒരു ചോദ്യം, നീയും അസിസ്റ്റന്റ് ആകുന്നോ? കേട്ടപാടേ സമ്മതിച്ചെങ്കിലും പിന്നെയാണ് അതു കട്ടിപ്പണി ആണെന്ന് മനസ്സിലായത്. ക്ലാപ്പ് അടിക്കുന്നത് മുതൽ അഭിനയിക്കുന്നവരുടെ കോസ്റ്റ്യൂം ശരിയാക്കുന്നതു വരെയുള്ള ജോലിയുണ്ട്. എന്റെ സീൻ വരുമ്പോൾ അഭിനയിക്കുകയും വേണം.
ഇതിനിടെ ഒരു രസമുണ്ടായി. പാലക്കാട്ടെ ഒരു കവലയിലായിരുന്നു ‘ഉണ്ണിമായേ…’ സോങ് എടുത്തത്. രാവിലെ ഷൂട്ടിങ് തുടങ്ങി ഏതാണ്ട് ഉച്ചയ്ക്ക് 12 ആയപ്പോഴേക്കും ഞാനതാ കിടക്കുന്നു ബോധം കെട്ട്. വെയിലു കൊണ്ടപ്പോൾ ചെറുതായൊന്ന് തല കറങ്ങിയതാ..” വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു
Post Your Comments