നായികമാർ എന്നാൽ മെലിഞ്ഞു സുന്ദരിയായവർ എന്ന ധാരണ തിരുത്തിക്കുറിച്ച താരമാണ് ഇന്ദുജ. ഒരുകയ്യിൽ പുകയുന്ന സിഗരറ്റ്, മറുകയ്യിൽ തോക്ക്, തീപാറുന്ന നോട്ടം. mമലഞ്ചെരുവിലെ വെള്ളച്ചാട്ടത്തിന് സമീപം നിൽക്കുന്ന തന്റേടിയായ ഒരു വേട്ടക്കാരിയായി സോഷ്യൽ മീഡിയ കീഴടക്കിയ ഇന്ദുജ പച്ചക്കറിയിൽ നിറഞ്ഞൊരു ഫോട്ടോ ഷൂട്ടുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ.
പ്രണയത്തിന്റെ നിറഭേദങ്ങൾക്ക് എന്തിനൊരു മറ എന്ന ക്യാപ്ക്ഷനോട് കൂടിയാണ് ഇന്ദുജ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. തൊട്ടപ്പന്‍, വികൃതി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ഇന്ദുജയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണങ്ങള്‍ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.
താൻ ഈ രംഗത്തേക്ക് വന്നത് കറുത്ത നിറമുള്ളവർക്കും തടിയുള്ളവർക്കും എല്ലാം പ്രചോദനം നൽകാൻ വേണ്ടിയാണെന്നാണ് ഇന്ദുജ പറയുന്നത്. ”സൈസ് സീറോ മോഡലുകളുടെ മാത്രം കാലം കഴിഞ്ഞു. ഇനിയുള്ളത് പ്ലസ് സൈസ് മോഡലുകളുടെ കാലം കൂടിയാണ്. കറുത്തവർക്കും താടിയുള്ളവർക്കും മോഡൽ ആകാൻ കഴിയുന്ന ഒരു പൊതു ധാരണ മലയാളികൾക്ക് ഉണ്ട്. ആ ധാരണ ഇല്ലാതാക്കാൻ എന്നിലൂടെ തന്നെ തുടക്കം കുറിക്കുന്നു. 139 കിലോ ആയിരുന്നു മുൻപ് എന്റെ ഭാരം. അന്നേരം ചെറിയ അപകർഷതാ ബോധമൊക്കെ തലപൊക്കിയിട്ടുണ്ട്. ഇന്ന് 108 കിലോയിൽ എത്തി നിൽക്കുമ്പോൾ തടി എന്റെ സ്വപ്‌നങ്ങൾക്ക് തടസമാകുന്നില്ലെന്നും” ഇന്ദുജ പറയുന്നു
Post Your Comments