തമിഴകത്തിന്റെ മാത്രമല്ല മലയാളികൾക്കും ഏറെ പ്രിയതാരമാണ് മാധവൻ. ബോളിവുഡിൽ വരെ നായകസ്ഥാനമുറപ്പിച്ച മാധവൻ മലയാളിയാണെന്ന് ധരിച്ചവർ ഏറെയാണ്. ‘‘മാധവൻ എന്ന പേരു കേട്ട് മലയാളിയാണെന്ന് ധരിച്ചു വച്ചിരുന്ന സുഹൃത്തുക്കൾ എനിക്ക് ഉണ്ടായിരുന്നു. തമിഴ് ബ്രാഹ്മണനാണെങ്കിലും ജനിച്ചതും വളർന്നതുമെല്ലാം അന്നത്തെ ബിഹാറിലെ ജംഷെഡ്പൂരിലായിരുന്നു. ‘‘വനിത’യ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ താരം പറഞ്ഞു. നീണ്ട മൂന്ന് വർഷത്തെ അജ്ഞാതവാസത്തെക്കുറിച്ചു മാധവൻ ഇപ്പോൾ തുറന്നു പറയുകയാണ്.
‘ജോഡി ബ്രേക്കേഴ്സ്’ എന്ന ബോളിവുഡ് ചിത്രം വലിയ ഫ്ലോപ്പായതോടെ സിനിമ ബോറടിച്ചു. 2012 ൽ ‘വേട്ട’യുടെ ഷൂട്ടിങ് സമയത്ത് കാൽമുട്ടിന് പരുക്കേറ്റിരുന്നു. വേദന കലശലായതോടെ വിശ്രമം നിർബന്ധമായി. അതോടെ സിനിമയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചു. ഇതിനെക്കുറിച്ചു സരിതയോടു പറഞ്ഞപ്പോൾ, ‘നിന്റെ മനസ്സ് പറയുന്നത് ചെയ്യൂ…’ എന്നായിരുന്നു മറുപടി. ‘സിനിമ ഇല്ലാതെ പഴയ ആ ഒറ്റമുറി അപ്പാർട്മെന്റിൽ താമസിക്കേണ്ടി വന്നാലും ഓകെ…’ എന്ന് അവൾ പറഞ്ഞതോടെ തീരുമാനം എളുപ്പമായി. അങ്ങനെ ചിക്കാഗോയിലേക്ക് താമസം മാറ്റിയെന്ന് മാധവൻ പറഞ്ഞു.
പുതിയ തലമുറയിലെ സിനിമാ പ്രേക്ഷകരെ പഠിക്കാനും വർക്ക് ഔട്ടിനും പ്രാധാന്യം കൊടുത്തു ഈ സമയം വിനിയോഗിച്ചുവെന്നു മാധവൻ പങ്കുവച്ചു
Post Your Comments