പ്രശസ്ത ബോളിവുഡ് ഗായകൻ ഗായകന് സോനു നിഗമിനോട് ആരാധകര്‍ക്കുള്ള പ്രിയം അദ്ദേഹത്തിന്റെ മകന് നീവനോടും ഉണ്ട്. പൊതുവേദികളില്‍ ഇരുവരും ഒന്നിച്ച് പാട്ടുപാടിയതിന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. നീവന്റെ ചെറുപ്പത്തിലെ വിഡിയോകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഇപ്പോഴും ഉളളത്.
താരത്തിന്റെ മകന്റെ സംഗീതഭാവിയെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സോനു. ‘ഈശ്വര്‍ കാ വോ സച്ചാ ബന്ദ’ എന്ന പുതിയ സംഗീത ആല്‍ബത്തെക്കുറിച്ച് സംസാരിക്കവെയാണ് മകന് നീവനെക്കുറിച്ചും സംസാരിച്ചത്.
തന്നെപ്പോലെ മകന് ഒരു ഗായകനായി മാറണമെന്നോ സംഗീതജ്ഞനായി ജീവിക്കണമെന്നോ തനിക്ക് ആഗ്രഹമില്ലെന്നാണ് സോനു നിഗം പറഞ്ഞത്. “;നീവന് ഒരു ഗായകനാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അഥവാ അങ്ങനെ ആയാല്‍ തന്നെ ഇന്ത്യയില്‍ അവന് ഗായകനായി ജീവിക്കരുതെന്നാണ് എന്റെ ആഗ്രഹം, അവന് ഈ രാജ്യത്തു ജീവിക്കാന്‍ സാധ്യത വളരെ കുറവാണ്. കാരണം അവന് ദുബായിലാണ് വളരുന്നത്.
ഞാന്‍ അവനെ ഇന്ത്യയില്‍ താമസിപ്പിച്ചിട്ടേയില്ല. ആദ്യം തന്നെ ഈ രാജ്യത്തു നിന്നും അവനെ ഞാന്‍ മാറ്റിയിരുന്നു”, സോനു പറഞ്ഞു. രാജ്യത്തെ സംഗീന മേഖലയോടുള്ള വിയോജിപ്പ് സോനു നേരത്തെ വ്യക്തമാക്കിയിരുന്നു.
നന്നായി തന്നെ “പാടനുള്ള കഴിവ് അവനു ജന്മസിദ്ധമായി ലഭിച്ചിട്ടുണ്ട്. പക്ഷേ, അവന് ജീവിതത്തില്‍ മറ്റു പല താത്പര്യങ്ങളുമുണ്ട്. ഗെയിമിങ് ഏറെ ഇഷ്ടപ്പെടുന്ന കുട്ടിയാണ്. ഫോര്‍ട്ട്നൈറ്റ് എന്ന ഗെയിമില്‍ മികച്ച പ്രകടനം കാഴ്ച വച്ച് യുഎഇലെ മുന്‍നിര ഗെയിമര്‍മാരില്‍ ഒരാളായി അവന് വളര്‍ന്നിരിക്കുകയാണിപ്പോള്‍. അവന് സ്വയം ചിന്തിച്ചു തീരുമാനമെടുത്ത് അവനായി ജീവിക്കട്ടെയെന്നും താരം.
Post Your Comments